ETV Bharat / bharat

കൊവിഡാനന്തരം ആയുര്‍വേദ മേഖല 90 ശതമാനം വളര്‍ച്ചയിലേക്കെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ്‌ വര്‍ധന്‍

കൊവിഡ്‌ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആയുര്‍വേദത്തിന്‍റെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

ആയുര്‍വേദ മേഖല  കേന്ദ്ര മന്ത്രി ഹര്‍ഷ്‌ വര്‍ധന്‍  കൊവിഡ്‌ വ്യാപനം  ഇന്ത്യ കൊവിഡ്‌ വ്യാപനം  ഇന്ത്യന്‍ ആയുര്‍വേദ മേഖല  Ayurveda economy  post-COVID  Harsh Vardhan  indian government
കൊവിഡാനന്തരം ആയുര്‍വേദ മേഖല സമ്പദ്‌വ്യവസ്ഥ 90 ശതമാനം വളര്‍ച്ചയിലേക്കെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ്‌ വര്‍ധന്‍
author img

By

Published : Feb 19, 2021, 5:24 PM IST

ന്യൂഡല്‍ഹി: കൊവിഡാനന്തരം ആയുര്‍വേദ മേഖലയിലെ സമ്പദ്‌വ്യവസ്ഥ 90 ശതമാനം വളര്‍ച്ച നേടിയെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ്‌ വര്‍ധന്‍. ആഗോളതലത്തില്‍ ആയുര്‍വേദത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് ആയുര്‍വേദം 30,000 കോടി വരുമാനമുള്ള വ്യവസായമാണ്. 15 മുതല്‍ 20 ശതമാനമായിരുന്നു ഉയര്‍ച്ച. എന്നാല്‍ കൊവിഡാനന്തരം അത് 50 മുതല്‍ 90 ശതമാനമായി. രാജ്യത്തിന് അകത്തും പുറത്തുമുള്ള ആളുകള്‍ ആയുര്‍വേദത്തെ സ്വീകരിച്ചുവെന്നതിന്‍റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ഹരിദ്വാർ ആസ്ഥാനമായുള്ള പതഞ്ജലി നടത്തിയ ഗവേഷണ പ്രബന്ധത്തിന്‍റെ പ്രസിദ്ധീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ കൊവിഡ്‌ പടര്‍ന്ന് പിടിച്ചപ്പോള്‍ 140 ഇടങ്ങളിലായി 109 പഠനങ്ങളാണ് ആയുഷ്‌ മന്ത്രാലയം നടത്തിയത്. കൃത്യമായി പഠനം നടത്തിയാല്‍ ആയുര്‍വേദ മേഖലയില്‍ ഇന്ത്യയ്‌ക്ക് വലിയ സാധ്യതയുണ്ടെന്നും ആയുര്‍വേദത്തെ പുനര്‍സ്ഥാപിക്കണമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. അതേസമയം അലോപ്പതിയും പ്രകൃതി ചികിത്സയും മറ്റ് എല്ലാ ചികിത്സാ രീതികള്‍ക്കിടയിലും ഐക്യം ആവശ്യമാണെന്ന് രാംദേവ്‌ പറഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയും ചടങ്ങില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.