ETV Bharat / bharat

അർജുന അവാർഡ് ജേതാവായ ഡിവൈഎസ്‌പി കൊല്ലപ്പെട്ടു; വെടിവച്ചു കൊന്നത് ഓട്ടോ ഡ്രൈവർ

Dalbir Singh Murder: പഞ്ചാബ് പൊലീസിലെ അർജുന അവാർഡ് ജേതാവായ ഡിവൈഎസ്‌പി ദൽബീർ സിങ് ഡിയോൾ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്‌റ്റില്‍. യാത്രയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഓട്ടോ ഡ്രൈവർ കൊല നടത്തിയത്.

Etv Bharat Dalbir Singh Murder  Punjab Police Murder  ദൽബീർ സിങ് ഡിയോൾ  പഞ്ചാബ് പൊലീസ് കൊല
Autorickshaw Driver Arrested for Murder of Punjab Armed Police DySP in Jalandhar
author img

By ETV Bharat Kerala Team

Published : Jan 4, 2024, 10:47 PM IST

ചണ്ഡീഗഡ്: പഞ്ചാബ് പൊലീസിലെ അർജുന അവാർഡ് ജേതാവായ ഡിവൈഎസ്‌പി കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. പഞ്ചാബ് ആംഡ് പൊലീസ് (പിഎപി) ഡെപ്യൂട്ടി സൂപ്രണ്ട് ദൽബീർ സിങ് ഡിയോൾ (54) ആണ് ഇന്നലെ (ബുധന്‍) തലയ്ക്ക് വെടിയേറ്റ് മരിച്ചത് (Dalbir Singh Deol Murder). കൊലപാതകവുമായി ബന്ധപ്പെട്ട് വിജയ് കുമാർ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. യാത്രയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഓട്ടോ ഡ്രൈവർ കൊല നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. (Autorickshaw Driver Arrested for Murder of Punjab Armed Police DySP in Jalandhar)

സംഭവം നടന്ന് 48 മണിക്കൂറിനകമാണ് പ്രതി വലയിലായതെന്ന് ജലന്ധർ പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ സിഗ്നലുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിന് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

ഡിസംബർ 31ന് രാത്രി ന്യൂഇയർ പാർട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്താന്‍ വിജയ് കുമാറിന്‍റെ ഒട്ടോറിക്ഷയിലാണ് ദൽബീർ സിങ് കയറിയത്, യാത്രയ്ക്കിടെ ഡിയോളും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. തന്നെ തന്‍റെ ഗ്രാമത്തിലേക്ക് ഇറക്കിവിടണമെന്ന് ഡിയോൾ ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് നിന്ന ദൽബീറിന്‍റെ സർവീസ് പിസ്‌റ്റൾ തട്ടിപ്പറിച്ചുവാങ്ങി വിജയ് വെടിയുതിർത്തതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. തോക്ക് മൃതദേഹത്തിനരികിൽ നിന്ന് തന്നെ കണ്ടെത്തി.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജുഗൽ കിഷോർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ബസ്‌തി ബാവ ഖേൽ കനാലിന് സമീപം ഡിവൈഎസ്‌പിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കുകയായിരുന്നു. ദൽബീർ സിങിന്‍റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. ഒരു കാല് ചതഞ്ഞ നിലയിലായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണമാരംഭിച്ചത്. ഡിസംബർ 31ന് രാത്രി ന്യൂ ഇയർ പാർട്ടി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ദൽബീർ സിങ് ബസ് സ്‌റ്റാൻഡിന് സമീപം ഇറങ്ങിയതായി അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. പിന്നാലെ പൊലീസ് ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദൽബീർ വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം ഓട്ടോ പോയ വഴികളിലെ സിസിടിവികൾ നിരീക്ഷിച്ച് വാഹനം ട്രാക്ക് ചെയ്യുകയായിരുന്നു.

Also Read: അതിജീവിതകളെ പരിഗണിക്കാതെ ഒത്തു തീര്‍പ്പ്; പോക്‌സോ കേസുകളില്‍ പൊലീസിന്‍റെ നിര്‍ണായക കണ്ടെത്തല്‍

സേനയിൽ ചേരുന്നതിന് മുമ്പ് ഭാരോദ്വഹന താരമായിരുന്ന ദൽബീർ സിംഗ് ഡിയോൾ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായിരുന്നു. 2000-ലാണ് അദ്ദേഹത്തിന് അർജുന അവാർഡ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.