അഹമ്മദാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തന്‍റെ വീട്ടിലേയ്‌ക്ക് അത്താഴത്തിനായി ക്ഷണിച്ച ഓട്ടോഡ്രൈവറായ വിക്രം ദന്താനി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തോടനുബന്ധിച്ച് കാവി ഷാളും തലപ്പാവും ധരിച്ച് നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന ഓട്ടോഡ്രൈവറെ കണ്ട് രാജ്യം ഒന്നടങ്കം ഞെട്ടിയിരിക്കുകായാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെറുപ്പം മുതലെ താന്‍ നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും എപ്പോഴും ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും ഡല്‍ഹി മുഖ്യമന്ത്രിയെ വീട്ടിലേയ്‌ക്ക് അത്താഴത്തിനായി ക്ഷണിക്കണമെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്ക് പണം നല്‍കിയിരുന്നുവെന്നും വിക്രം ദന്താനി വെളിപ്പെടുത്തി.
![autodriver vikaram danthani vikaram danthani he is the fan of mod amatmi party forecd to invite kejriwal kejriwal for dinner kejriwal dinner at autodrivers home modis gujarat visit latest news in ahammadabad latest news in gujarat latest national news latest news today arawind kejriwal delhi chief minister prime minister narendra modi മോദി ആരാധകനാണ് ഡല്‍ഹി മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം നല്‍കി ഓട്ടേഡ്രൈവറായ വിക്രം ദന്താനി അരവിന്ദ് കെജ്‌രിവാളിനെ പ്രധാന മന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം ബിജെപി സംസ്ഥാന മാധ്യമ മേധാവി സുബിന്‍ അഷാര zubin ashara tweet ഹർഷ് സോളങ്കിയെയും അഹമ്മദാബാദ് ഏറ്റവും പുതിയ വാര്‍ത്ത ഗുജറാത്ത് ഇന്നത്തെ പ്രധാന വാര്‍ത്ത ഏറ്റവും പുതിയ ദേശീയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/16519939_pji.jpg)
നാലു ദിവസം മുമ്പ് ഹർഷ് സോളങ്കി എന്ന ശുചീകരണ തൊഴിലാളിയെയും കുടുംബത്തെയും ഡല്‍ഹിയിലെ തന്‍റെ വസതിയില്‍ അത്താഴത്തിന് ക്ഷണിച്ച് വരുത്തിയ മുഖ്യമന്ത്രിയുടെ പ്രവൃത്തിയും വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം നല്‍കി എന്ന തരത്തിലുള്ള ഓട്ടോഡ്രൈവറുടെ ആരോപണം. കൂടാതെ വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മാത്രമെ വോട്ട് നല്‍കുകയുള്ളു എന്ന് വിക്രം ദന്താനി വ്യക്തമാക്കി.
ബിജെപി സംസ്ഥാന മാധ്യമ മേധാവിയുടെ വീഡിയോ: ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള വീഡിയോ ഗുജറാത്തിലെ ബിജെപി സംസ്ഥാന മാധ്യമ മേധാവി, സുബിന്‍ അഷാര ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിഷയം വിവാദമായത്. "മാധ്യമങ്ങളോടൊപ്പം വിക്രം ദന്താനിയുടെ വീട്ടില്‍ അത്താഴത്തിനായി പോയ കെജ്‌രിവാളിന്‍റെ പിന്നിലെ കഥയിങ്ങനെയാണ്. ചെറുപ്പം മുതല്‍ മോദിജിയുടെ ആരാധകനായ വിക്രം ജിയെ കെജ്‌രിവാളിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം നല്‍കി സ്വാധീനിച്ചു" എന്ന തലക്കെട്ടോടു കൂടിയാണ് സുബിന്‍ അഷാര വീഡിയോ പങ്കുവെച്ചത്.
സെപ്‌തംബര്‍ 12നാണ് സുരക്ഷ പ്രൊട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് വിക്രം ദന്താനി അരവിന്ദ് കെജ്‌രിവാളിനെ തന്‍റെ വീട്ടിലേയ്‌ക്ക് ക്ഷണിച്ചത്. വീട്ടില്‍ എത്തിയ കെജ്‌രിവാളിനോട് ഞാന്‍ താങ്കളുടെ വലിയ ആരാധകനാണെന്നും തനിക്ക് വിദ്യാഭ്യാസം ലഭിച്ചില്ല എന്നും വിക്രം പറഞ്ഞിരുന്നു. പഞ്ചാബില്‍ അങ്ങ് ഒരു ഓട്ടോഡ്രൈവറുടെ വീട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ താന്‍ കണ്ടിരുന്നുവെന്നും തന്‍റെ വീട്ടില്‍ അത്താഴം കഴിക്കാന്‍ വരണമെന്നും പറഞ്ഞായിരുന്നു വിക്രം, കെജ്‌രിവാളിനെ ക്ഷണിച്ചത്.