ETV Bharat / bharat

Automobile Sales Soars Before Festival Season കുതിച്ച് രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യാപാരം; പ്രതീക്ഷയേറ്റി ഉത്സവസീസൺ

Boom in automobile trade in the country : ഉത്സവ സീസണിന് മുന്നോടിയായി, പ്രകടമായ വളര്‍ച്ച ഓട്ടോമൊബൈല്‍ വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്.

auto mobile sales soars before festival season across the country  Automobile Sales Soars Before Festival Season  Huge boom in automobile trade in the country  automobile trade  automobile trade in india  ഓട്ടോമൊബൈല്‍ വ്യാപാരത്തില്‍ വന്‍ കുതിപ്പ്  ഓട്ടോമൊബൈല്‍ ഇയര്‍ ഓണ്‍ ഇയര്‍ അനാലിസിസ്  ത്രീവീലര്‍ വില്‍പ്പന ഉയര്‍ന്നു  ഓട്ടോമൊബൈല്‍ വിപണി  Federation of Automobile Dealers Associations
Automobile Sales Soars Before Festival Season
author img

By ETV Bharat Kerala Team

Published : Oct 9, 2023, 1:59 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യാപാരത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട് (Huge boom in automobile trade in the country). ഓട്ടോമൊബൈല്‍ വ്യാപാരത്തിന്‍റെ ഇയര്‍ ഓണ്‍ ഇയര്‍ അനാലിസിസ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഇരുചക്ര വാഹന വില്‍പ്പന 22 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ത്രീവീലര്‍ വില്‍പ്പന 49 ശതമാനം ഉയര്‍ന്നു (auto mobile sales soars before festival season across the country).

മൊത്തത്തില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണിയില്‍ സെപ്റ്റംബര്‍ മാസത്തില്‍ 20 ശതമാനത്തിന്‍റെ വര്‍ധന ഉണ്ടായെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ (Federation of Automobile Dealers Associations of India) വ്യക്തമാക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായി പ്രകടമായ ഈ വളര്‍ച്ച ഓട്ടോമൊബൈല്‍ വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്.

ഓഗസ്‌റ്റില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം പതിനഞ്ച് ലക്ഷത്തി അറുപത്തിമൂവായിരത്തി എഴുന്നൂറ്റി മുപ്പത്തിയഞ്ച് (15,63,735) ആയിരുന്നത് സെപ്റ്റംബര്‍ മാസത്തില്‍ പതിനെട്ട് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി എഴുപത്തിയൊന്നായി (18,82,071) ഉയര്‍ന്നു. ട്രാക്റ്റര്‍ വില്‍പ്പന 10 ശതമാനം കുറഞ്ഞപ്പോള്‍ മറ്റെല്ലാ വിഭാഗങ്ങളിലും വളര്‍ച്ച പ്രകടമായതായി ഓഫ് എ ഡി എ പ്രസിഡണ്ട് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.

ഓട്ടോറിക്ഷ അടക്കമുള്ള മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയിലാണ് ഏറ്റവും അധികം വളര്‍ച്ചയുണ്ടായത്. മുച്ചക്ര വാഹന വിപണിയില്‍ സെപ്റ്റംബറില്‍ 49 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായി. കാറുകളുടേയും മറ്റ് യാത്രാ വാഹനങ്ങളുടേയും ഗണത്തില്‍ 19 ശതമാനവും കൊമേര്‍ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 5 ശതമാനത്തിന്‍റേയും വളര്‍ച്ചയുണ്ടായി.

രജിസ്ട്രേഷന്‍: സെപ്റ്റംബറില്‍ മൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തിയെട്ട് (3,32,248) കാറുകളും മറ്റ് യാത്രാവാഹനങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന് ഇയര്‍ ഓണ്‍ ഇയര്‍ അനാലിസിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് രണ്ട് ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി നൂറ്റിമുപ്പത്തിയേഴ് (2,79,137) യൂണിറ്റുകളായിരുന്നു. ബുക്ക് ചെയ്യുന്നവര്‍ക്ക് ആവശ്യത്തിന് വാഹനങ്ങള്‍ എത്തിച്ചു നല്‍കാനായതും വില്‍പ്പന ഉയരാന്‍ കാരണമായിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഇരു ചക്ര വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ സെപ്റ്റംബറിലെ 10 ലക്ഷത്തി എഴുപത്തിയെട്ടായിരത്തി ഇരുന്നൂറ്റി എണ്‍പത്തിയാറില്‍ (10,78,286) നിന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ 13 ലക്ഷത്തി പന്ത്രണ്ടായിരത്തി നൂറ്റിയൊന്നായി (13,12,101) ഉയര്‍ന്നു.

'പുതിയ മോഡലുകള്‍ അവതരിപ്പിച്ചതും ആകര്‍ഷകമായ ഓഫറുകള്‍ മുന്നോട്ടു വച്ചതും വലിയ ഒരളവ് വരെ വിപണിയില്‍ ഉണര്‍വുണ്ടാക്കി. ഗ്രാമ പ്രദേശങ്ങളിലടക്കം വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടായി. ഇത് വിപണിക്ക് വന്‍ ഉത്തേജനം പകര്‍ന്നു'- മനീഷ് രാജ് സിംഘാനിയ പറഞ്ഞു.

ഒക്ടോബര്‍ 14 ന് ശ്രാദ്ധ് വേല കഴിയുന്നതോടെ ഉത്തരേന്ത്യന്‍ വിപണി നവരാത്രി ആഘോഷങ്ങളിലേക്ക് കടക്കും. തുടര്‍ന്ന് വരുന്നത് 42 ദിവസം നീളുന്ന ഉത്സവ കാലമാണ്. ഈ വേളയില്‍ ഓട്ടോ മൊബൈല്‍ വില്‍പ്പന വീണ്ടും ഉയരുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.