ETV Bharat / bharat

Auto Driver Raped Minor Girl | എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Auto Driver Arrested Under POCSO Act | കുട്ടിയെ സ്‌കൂളിലാക്കാനും തിരിച്ചെത്തിക്കാനും പ്രതിയായ ഓട്ടോ ഡ്രൈവറെയാണ് ഏല്‍പ്പിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. മകളോട് പ്രതി പ്രകടിപ്പിക്കുന്ന കരുതൽ കണ്ട് താന്‍ അയാളെ വിശ്വസിച്ചുപോയതായി ഇരയുടെ അമ്മ പറഞ്ഞു.

Etv Bharat Auto Driver Raped Minor Girl  Auto Driver Raped Minor Girl in Lucknow  Auto Driver Raped Minor Girl in Lucknow  Auto Driver Arrested Under POCSO Act  Minor Girl Raped in Lucknow  എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു  ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍  ലഖ്‌നൗവിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു  ലക്‌നൗ പീഡനം
Auto Driver Raped Minor Girl in Lucknow- Accused Arrested Under POCSO Act
author img

By ETV Bharat Kerala Team

Published : Oct 11, 2023, 10:57 PM IST

ലഖ്‌നൗ (ഉത്തർപ്രദേശ്) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ (Auto Driver Raped Minor Girl in Lucknow- Accused Arrested Under POCSO Act). ലഖ്‌നൗ പിജിഐ പൊലീസ് സ്റ്റേഷൻ (Lucknow PGI Police) പരിധിയിലാണ് എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇരയുടെ അമ്മ തിങ്കളാഴ്‌ച പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ പിടികൂടാൻ പോലീസ് തെരച്ചിൽ ആരംഭിച്ചു. തുടര്‍ന്ന് ചൊവ്വാഴ്‌ചയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമ (POCSO) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

മകളുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടതിനുപിന്നാലെ അമ്മയ്ക്ക് സംശയം തോന്നിയതാണ് സംഭവം പുറത്തറിയാന്‍ കാരണമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അമ്മയോട് കുട്ടി താന്‍ നേരിട്ട ദുരനുഭവം വിവരിച്ചു. തുടർന്ന് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പിതാവ് ജോലിക്കായി മറ്റൊരു നഗരത്തിലേക്ക് പോയതിനാല്‍ വീട്ടില്‍ കുട്ടിയും അമ്മയും ഒറ്റയ്‌ക്കാണ്. ഇക്കാരണത്താല്‍ കുട്ടിയെ സ്‌കൂളിലാക്കാനും തിരിച്ചെത്തിക്കാനും പ്രതിയായ ഓട്ടോ ഡ്രൈവറെയാണ് ഏല്‍പ്പിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയത്. മകളോട് പ്രതി പ്രകടിപ്പിക്കുന്ന കരുതൽ കണ്ട് താന്‍ അയാളെ വിശ്വസിച്ചുപോയതായി ഇരയുടെ അമ്മ പറഞ്ഞു.

Also Read: Double Life Sentence For Rape Accused: പീഡനം, പിന്നാലെ കൊലപാതകം; വാല്‍പ്പാറ കൊലക്കേസ് പ്രതിയ്‌ക്ക് ഇരട്ട ജീവപര്യന്തവും പിഴയും

പോലീസ് ഉദ്യോഗസ്ഥർ പറയുന്നതുപ്രകാരം സെപ്‌റ്റംബര്‍ 30 നാണ് പ്രതിയായ ഡ്രൈവർ കുട്ടിക്ക് ലഹരി കലർത്തിയ ശീതളപാനീയം നല്‍കുന്നത്. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ ഇയാള്‍ ചിറായാബാഗിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബോധം തെളിഞ്ഞപ്പോൾ സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തി. തുടർന്ന് അയാൾ കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കുകയായിരുന്നു.

Also Read: Brother Arrested For Molesting Minor Girl: പതിനേഴുകാരിയെ പീഡിപ്പിച്ചത് 2 വർഷം; 19കാരനായ സഹോദരൻ പിടിയിൽ

ഇരയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്‌തതെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തുമെന്നും മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും പിജിഐ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ ബ്രിജേഷ് ചന്ദ്ര തിവാരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.