ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കിടിസിങ്ങി ഗ്രാമത്തിൽ ഭീതി പരത്തിയ കരടിയെ വനപാലകർ പിടികൂടി. കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമവാസികളെ ആക്രമിച്ച കരടിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. നേരത്തേ കരടിയുടെ ആക്രമണത്തിൽ ഗ്രാമവാസിയായ കോദണ്ഡറാവു (72) എന്നയാൾ കൊല്ലപ്പെട്ടിരുന്നു.
കൂടാതെ ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് ഗ്രാമവാസികൾക്കിടയിൽ ആശങ്ക പരത്തിയ കരടിയെ വനപാലകർ സാഹസികമായി പിടികൂടുകയായിരുന്നു.