മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പടുത്തി ഓസ്‌ട്രേലിയ. മെയ് 15വരെയാണ് വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ക്യാബിനറ്റ് നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയിലാണ് വിമാനങ്ങള്‍ക്ക് താല്‍കാലിക വിരാമം ഏര്‍പ്പെടുത്തിയതായി തീരുമാനമെടുത്തത്. നാട്ടിലേക്ക് മടങ്ങാനായി 9000 ഓസ്‌ട്രേലിയക്കാരാണ് ഇന്ത്യയിലുള്ളതെന്ന് ഫോറിന്‍ എഫയര്‍സ് വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുകെ, കാനഡ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക് ; ഇന്ത്യൻ വിമാനങ്ങളെ വിലക്കി കാനഡയും
അതേ സമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 2771 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
Read More ; രാജ്യത്ത് 3.23 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്; 2771 മരണം