മുംബൈ : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ഫാക്ടറി ഉടമയിൽ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നാല് ബിഎംസി മാർഷൽമാര്‍ പിടിയിൽ. മുംബൈ നഗരസഭ പൊതു സ്ഥലങ്ങളിൽ തുപ്പുകയും മറ്റ് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യാത്തവരിൽ നിന്ന് പിഴ ഈടാക്കാനായി നിയമിച്ച സ്വകാര്യ സുരക്ഷ ഏജൻസിയിലെ മാർഷൽമാരാണ് അറസ്റ്റിലായത്.
Also read: സാമൂഹ്യ അകലം പാലിച്ചില്ല; ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തവര്‍ക്ക് കൊവിഡ്
ഏപ്രിൽ 21 ന് മാർഷൽമാരിലൊരാളായ അജിത് സിങ് ഫാക്ടറി ഉടമയെ സന്ദർശിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഉടമ ഇയാൾക്ക് 20,000 രൂപ നൽകി. വെള്ളിയാഴ്ച വീണ്ടും നാലുപേർ ഉടമയെ സന്ദർശിക്കുകയും ഇതേ ആരോപണം ഉന്നയിച്ച് വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഉടമ അന്ധേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 384 വകുപ്പ് (കൊള്ള) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ദാണ് അന്വേഷണം പുരോഗമിക്കുന്നത്.