ETV Bharat / bharat

അസദുദ്ദീൻ ഒവൈസിയുടെ ഡൽഹി വസതിക്ക് നേരെ ആക്രമണം; കേസെടുത്തു

ഇത് അഞ്ചാം തവണയാണ് എഐഎംഐഎം തലവന് നേരെ ആക്രമണം നടന്നതായി ആരോപണം ഉയരുന്നത്

Attack on Asaduddin Owaisis Delhi residence  Asaduddin Owaisis Delhi residence  എഐഎംഐഎം തലവന് നേരെ ആക്രമണം  എഐഎംഐഎം  അസദുദ്ദീൻ ഒവൈസിയുടെ ഡെൽഹി വസതിക്ക് നേരെ ആക്രമണം  അസദുദ്ദീൻ ഒവൈസി  AIMIM chief Asaduddin Owaisi
Asaduddin Owaisi
author img

By

Published : Aug 14, 2023, 11:08 PM IST

ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പ്രസിഡന്‍റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ (AIMIM chief Asaduddin Owais) ഡൽഹിയിലെ ഔദ്യോഗിക വസതിയുടെ ജനൽ ചില്ലുകൾ തകർന്ന നിലയിൽ. ഞായറാഴ്‌ച ആയിരുന്നു സംഭവം. വസതിയുടെ കെയർ ടേക്കറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. എഐഎംഐഎം നേതാവിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഭാഗമായാണോ ജനൽ ചില്ലുകൾ തകർന്നതെന്ന് വ്യക്തമല്ല.

ജനൽ ചില്ലുകൾ ആരെങ്കിലും തകർത്തതാണോ അതോ നേരത്തെ തന്നെ പൊട്ടിയതാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്‌ചയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതെന്നും കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ അശോക റോഡിലെ 34ൽ സ്ഥിതി ചെയ്യുന്ന അസദുദ്ദീൻ ഒവൈസിയുടെ സർക്കാർ ബംഗ്ലാവിലെ കെയർടേക്കർ ആണ് ബംഗ്ലാവിന്‍റെ ചില്ലുകൾ ആരോ തകർത്തതായി പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അതേസമയം സംഭവത്തിന് പിന്നാലെ ആക്രമണത്തിന് ഉള്ള സാധ്യത കണക്കിലെടുത്ത് അസദുദ്ദീൻ ഒവൈസിയുടെ ഡെൽഹി വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. 'ഒരു വശത്ത് മുസ്‌ലിങ്ങളുടെ വീടുകൾക്ക് നേരെ ബുൾഡോസർ ഓടിക്കുന്നു. മറുവശത്ത്, ഒരു എംപിയുടെ വീടിന് നേരെ കല്ലെറിയുകയാണ്'- ഒവൈസി പറഞ്ഞു.

'ഞാൻ നാല് തവണ എംപിയായ ആളാണ്. എന്നാല്‍ ദിവസങ്ങൾ കൂടുമ്പോൾ എന്‍റെ വീടിനു നേരെ കല്ലേറുണ്ടാകുന്നു. രാജ്യത്ത് ഇത് ഉണ്ടാക്കുന്ന പ്രതിഫലനം നല്ലതാകില്ല. ബി.ജെ.പിയുടെ ഒരു വലിയ നേതാവിനാണ് ഇത്തരത്തില്‍ സമാനമായ സംഭവം നടന്നതെങ്കിൽ യഥാർഥ പ്രതികരണം എന്താണെന്ന് നമ്മൾ കാണുമായിരുന്നു'- അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.

ഇത് അഞ്ചാം തവണയാണ് എഐഎംഐഎം തലവന് നേരെ ആക്രമണം നടന്നതായി ആരോപണം ഉയരുന്നത്. നേരത്തെ ഈ വർഷം ഫെബ്രുവരി 19 ന് ഒവൈസിയുടെ ഡൽഹി വസതിക്ക് നേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. ഒവൈസിയുടെ ഡെൽഹിയിലെ വസതിയിൽ എത്തിയ അജ്ഞാതരായ അക്രമികൾ കെട്ടിടത്തിന് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ആയിരുന്നു.

സംഭവത്തിന് പിന്നാലെ ഒവൈസി പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് 2014ന് ശേഷം തന്‍റെ വസതിക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിതെന്ന് ഒവൈസി ആരോപണം ഉയർത്തിയത്. 'ഇത് നാലാം തവണയാണ് എന്‍റെ വീടിന് നേര്‍ക്ക് ഇത്തരമൊരു ആക്രമണം ഉണ്ടാവുന്നത്. സിസിടിവി കാമറകള്‍ വീടിന് ചുറ്റുമുള്ളതിനാൽ ഇതിന്‍റെ സഹായത്തോടെ ഉടൻ തന്നെ കുറ്റവാളികളെ പിടികൂടണം. ഉയർന്ന സുരക്ഷാമേഖല ആയിട്ട് പോലും ഇത്തരം ആക്രമങ്ങള്‍ നടക്കുന്നു. അടിയന്തര നടപടി സ്വീകരിച്ച് കുറ്റവാളികളെ പിടികൂടണം' എന്നായിരുന്നു ഉവൈസിയുടെ വാക്കുകൾ.

READ MORE: അസദുദ്ദീൻ ഉവൈസിയുടെ വസതിക്ക് നേരേ കല്ലേറ്; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.