ETV Bharat / bharat

അതിഖ് - അഷ്‌റഫ് വധക്കേസിലെ പ്രതിയുടെ കുടുംബം നാടുവിട്ടു; ആളില്ലാത്ത വീടിനുമുന്‍പില്‍ പൊലീസ് കാവല്‍ - കാസ്‌ഗഞ്ച് പ്രദേശം

അതിഖ് - അഷ്‌റഫ് എന്നിവരെ കൊലപ്പെടുത്തിയ മൂന്നുപേരില്‍ ഒരു പ്രതിയുടെ കുടുംബമാണ് ഉത്തര്‍പ്രദേശിലെ കാസ്‌ഗഞ്ച് വിട്ടുപോയത്

ഉത്തര്‍പ്രദേശിലെ കാസ്‌ഗഞ്ച്  UP Kasganj  Atique Ahmed Ashraf murder  Atique Ahmed Ashraf murder shooters Family flees  shooters Family flees village UP Kasganj  പ്രതിയുടെ കുടുംബം നാടുവിട്ടു
പ്രതിയുടെ കുടുംബം നാടുവിട്ടു
author img

By

Published : Apr 17, 2023, 7:17 PM IST

ലഖ്‌നൗ: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും കൊലപ്പെടുത്തിയ സംഘത്തിലെ പ്രതിയുടെ കുടുംബം നാടുവിട്ടതായി പ്രദേശവാസികള്‍. പ്രതികളിലൊരാളായ അരുണ്‍ മൗര്യയുടെ കുടുംബമാണ് ഇരട്ടക്കൊലപാതകത്തിന് ശേഷം ഉത്തര്‍ പ്രദേശിലെ കാസ്‌ഗഞ്ച് പ്രദേശം വിട്ടുപോയത്. ഇവർ ആരെയും അറിയിക്കാതെയാണ് പോയത്, എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ALSO READ | അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് മാധ്യമപ്രവര്‍ത്തകരായി എത്തിയവര്‍

ശനിയാഴ്‌ച (ഏപ്രില്‍ 15) പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജില്‍ എത്തിച്ചപ്പോഴാണ് മൂന്ന് പ്രതികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നീ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവം നടന്നയുടനെ തന്നെയാണ് ഇവരെ പിടികൂടിയത്. കാസ്‌ഗഞ്ചിലെ സോറോൺ പ്രദേശത്തെ കാദർവാഡി ഗ്രാമവാസിയാണ് അരുണ്‍. ഇന്ന് ഇടിവി ഭാരത് സംഘം ഇയാളുടെ ഗ്രാമത്തിലെത്തിയിരുന്നു. ഈ സമയം ഇയാളുടെ വീട്ടില്‍ ആളൊഴിഞ്ഞ നിലയിലായിരുന്നു.

ആളില്ലെങ്കിലും അരുണിന്‍റെ വീടിന് പുറത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന്‍റെയും ഗോതമ്പിന്‍റെയും ചാക്കുകൾ വീടിന്‍റെ വാതിലിന് മുന്‍പില്‍ വച്ച നിലയിലാണ്. വീടിനോട് ചേർന്നുള്ള തെരുവിൽ അരുണിന്‍റെ അച്ഛൻ, ദീപക് എണ്ണ പലഹാരം വിൽക്കുന്ന ഉന്തുവണ്ടി റോഡിന്‍റെ വശത്തായി വച്ചിട്ടുണ്ട്. പ്രതിയായ അരുണിനെ അടുത്തെങ്ങും ഗ്രാമത്തിൽ കണ്ടിട്ടില്ലെന്ന് പ്രദേശവാസികളായ ശിവകുമാറും ഗായത്രിയും പയുന്നു.

ALSO READ | അതിഖിന്‍റേയും സഹോദരന്‍റേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു; പ്രതികള്‍ 14 ദിവസത്തെ കസ്റ്റഡിയില്‍

'അരുണ്‍ ചെറുപ്പത്തിലേ കുറ്റവാളി': ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ വികാസ് നഗർ പ്രദേശത്താണ് അരുണിന്‍റെ അച്ഛൻ ദീപക് ഇപ്പോൾ താമസിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക പരാധീനതകൾ കാരണം 1988ൽ കാദർവാഡിയിലെ തറവാട് വീട് ഉപേക്ഷിച്ച് പാനിപ്പത്തില്‍ എത്തുകയായിരുന്നു അരുണിന്‍റെ മുത്തച്ഛൻ. പാനിപ്പത്തില്‍ ജനിച്ച ദീപക് ഇവിടുന്നുതന്നെ വിവാഹിതനായെന്നും ഇവിടെ വച്ചാണ് മകൻ അരുൺ മൗര്യ ജനിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. പാനിപ്പത്തിലെ സ്‌കൂൾ പഠന കാലത്തുതന്നെ അരുൺ കുറ്റകൃത്യങ്ങള്‍ ചെയ്‌തിരുന്നതായും പ്രദേശവാസികള്‍ ആരോപിച്ചു.

ഇയാൾക്കെതിരെ പാനിപ്പത്തിൽ ആയുധ നിയമപ്രകാരം രണ്ട് കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 1995ൽ അരുണിന്‍റെ മുത്തച്ഛൻ മഥുര പ്രസാദ് പാനിപ്പത്തിൽ സ്വന്തമായി വീട് വാങ്ങിയിരുന്നു. എട്ട് വർഷം മുന്‍പാണ് അരുണിന്‍റെ അച്ഛൻ ദീപക്, പാനിപ്പത്ത് വിട്ട് കാസ്‌ഗഞ്ചിലെ കാദർവാഡി ഗ്രാമത്തിലെ തറവാട്ട് വീട്ടിൽ താമസം തുടങ്ങിയത്. അരുൺ കാദർവാഡിയിൽ വരാതെ പാനിപ്പത്തില്‍ മാത്രമായിരുന്നു താമസിച്ചിരുന്നത്. അരുണിന്‍റെ അച്ഛൻ ദീപക് ഗ്രാമത്തിൽ പാനിപൂരി വിറ്റാണ് കുടുംബം പുലര്‍ത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

ALSO READ | അതിഖ്-അഷ്‌റഫ് വധം, ഒപ്പം 2017 മുതലുള്ള 183 എൻകൗണ്ടറുകളും; അന്വേഷണത്തിന് മുന്‍ ജഡ്‌ജി അടങ്ങുന്ന സമിതി വേണം, ഹര്‍ജി സുപ്രീം കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.