ETV Bharat / bharat

ഉമേഷ്‌ പാൽ വധക്കേസ് : ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവും 5000 രൂപ പിഴയും - ഉമേഷ്‌ പൽ വധക്കേസ്

കേസിലെ പ്രതി കൂടിയായ ആതിഖ് അഹമ്മദിന്‍റെ സഹോദരൻ അഷ്‌റഫ് ഉൾപ്പടെ മറ്റ് ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു

Atiq Ahmed sentenced to life imprisonment in Umesh Pal kidnap case  Atiq Ahmed sentenced to life imprisonment  ആതിഖ് അഹമ്മദ്  ആതിഖ് അഹമ്മദിന് ജീവപര്യന്തം  Atiq Ahmed  Umesh Pal kidnap case  ഉമേഷ് പാൽ കൊലപാതകം  ഉമേഷ്‌ പാൽ  ആതിഖ്  ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവ്  ഉമേഷ്‌ പൽ വധക്കേസ്  ബിഎസ്‌പി എംഎൽഎ രാജു പാൽ
ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവ്
author img

By

Published : Mar 28, 2023, 4:07 PM IST

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്) : മുൻ എംപിയും ഗുണ്ട നേതാവുമായ ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവ്. പ്രയാഗ്‌രാജിലെ ഉമേഷ് പാൽ വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രയാഗ്‌രാജ് കോടതി ശിക്ഷ വിധിച്ചത്. തടവ് കൂടാതെ 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആതിഖിനെ കൂടാതെ ദിനേശ് പാസി, ഖാൻ സൗലത്ത് ഹനീഫ് എന്നിവരും കേസിൽ കുറ്റക്കാരാണ്. അതേസമയം കേസിലെ പ്രതി കൂടിയായ ആതിഖ് അഹമ്മദിന്‍റെ സഹോദരൻ അഷ്‌റഫ് ഉൾപ്പടെ മറ്റ് ഏഴ് പ്രതികളെ കോടതി വെറുതെവിട്ടു.

വിവിധ ക്രിമിനൽ കേസുകളിലായി ശിക്ഷയനുഭവിക്കുന്ന ആതിഖ് അഹമ്മദിനെ കഴിഞ്ഞ ദിവസമാണ് സബർമതി ജയിലിൽ നിന്ന് പ്രയാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിലെത്തിച്ചത്. തുടർന്ന് കേസിലെ വിധി പറയുന്നതിനായി കനത്ത സുരക്ഷ വിന്യാസങ്ങളോടെയാണ് ആതിഖ് ഖാനെ ഇന്ന് നൈനി സെൻട്രൽ ജയിലിൽ നിന്ന് പ്രയാഗ്‌രാജ് എംപി- എംഎൽഎ കോടതിയിലേക്ക് കൊണ്ടുവന്നത്.

ഹർജി തള്ളി സുപ്രീം കോടതി : അതിനിടെ പൊലീസ് കസ്റ്റഡിയിൽ തനിക്ക് സംരക്ഷണം വേണമെന്നുള്ള ആതിഖ് അഹമ്മദിന്‍റെ ഹർജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. ഉമേഷ് പാൽ വധക്കേസിൽ തന്നെയും കുടുംബത്തെയും പ്രതികളാക്കിയത് മനപ്പൂർവമാണെന്നും കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും പറഞ്ഞാണ് ആതിഖ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ ജീവന് ഭീഷണിയുണ്ടെന്ന മുൻ സമാജ്‌വാദി പാർട്ടി എംപിയുടെ വാദം കോടതി നിരസിക്കുകയായിരുന്നു.

ഉമേഷ്‌ പൽ വധക്കേസ്: 2005ൽ അന്നത്തെ ബിഎസ്‌പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആതിഖ് അഹമ്മദ്. കേസിലെ പ്രധാന സാക്ഷിയാണ് കൊല്ലപ്പെട്ട ഉമേഷ് പാൽ. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ഉണ്ടായ വെടിവയ്പ്പി‌ലാണ് ഉമേഷ്‌ പാലും അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൽ ആതിഖ് അഹമ്മദിന്‍റെ പങ്ക് പൊലീസിന് വ്യക്‌തമായത്.

കേസിൽ 11ൽ അധികം പ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികളിലൊരാളായ അൻസാർ മരിച്ചു. അതേസമയം കഴിഞ്ഞ ദിവസം സബർമതി ജയിലിൽ നിന്ന് കനത്ത സുരക്ഷ സംവിധാനങ്ങളോടെയാണ് ആതിഖിനെ തിങ്കളാഴ്‌ച വൈകുന്നേരത്തോടെ പ്രയാഗ്‌രാജിലെ നൈനി സെൻട്രൽ ജയിലിൽ എത്തിച്ചത്. ഉടൻ തന്നെ ആതിഖിനെ പ്രത്യേകമൊരുക്കിയ ബാരക്കിലേക്ക് മാറ്റി.

അൽപ സമയത്തിന് ശേഷം ജയിലിലേക്ക് കൊണ്ടുവന്ന ഇയാളുടെ സഹോദരൻ അഷ്‌റഫിനെയും ഉടൻ തന്നെ മറ്റൊരു ബാരക്കിലേക്ക് മാറ്റി. പിന്നാലെ ആതിഖിന്‍റെ മകന്‍ അലിയെയും ജയിലിൽ എത്തിച്ചിരുന്നു. മൂവരെയും പാര്‍പ്പിച്ചിരിക്കുന്ന ബാരക്കുകള്‍ തമ്മില്‍ വളരെയധികം ദൂര വ്യത്യാസമുണ്ട്. 2019 ജൂണിലാണ് ആതിഖ് അഹമ്മദിനെ സബർമതി ജയിലിലേക്ക് മാറ്റുന്നത്.

വധശിക്ഷ നൽകണമെന്ന് ഉമേഷ് പാലിന്‍റെ കുടുംബം : അതേസമയം കൊല്ലപ്പെട്ട ഉമേഷ് പാലിന്‍റെ കുടുംബാംഗങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ആതിഖ് ആഹമ്മദ് നടത്തിയ കൊലപാതകത്തിന് വധ ശിക്ഷ നൽകണമെന്ന് ഉമേഷ്‌ പാലിന്‍റെ ഭാര്യയും അമ്മയും ആവശ്യപ്പെട്ടു. ഉമേഷ്‌ പാലിന്‍റെ കൊലപാതകത്തിന് ശേഷം തങ്ങൾക്ക് എല്ലാം നഷ്‌ടപ്പെട്ടതായും സുരക്ഷയില്ലെങ്കിൽ ഗുണ്ടാസംഘങ്ങൾ തങ്ങളുടെ കുടുംബത്തെ ഒരിക്കൽക്കൂടി ലക്ഷ്യം വയ്‌ക്കുമെന്നും ഉമേഷ് പാലിന്‍റെ ഭാര്യ ആശങ്ക പ്രകടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.