ജയ്‌പൂർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ട് ട്രക്കുകൾക്കും തീ പിടിച്ചു. സംഭവത്തിൽ ട്രക്കിലുണ്ടായിരുന്ന രണ്ട് പേർ വെന്ത് മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ട്രക്കുകളിലൊന്നിൽ പാം ഓയിൽ ആയിരുന്നെന്നും ഇതാണ് തീപിടുത്തം നിയന്ത്രണാതീതം ആക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മണിക്കൂറോളം പ്രയത്‌നിച്ചതിന് ശേഷമാണ് തീയണക്കാൻ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
രാജസ്ഥാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് മരണം - ചുരു ട്രക്ക് അപകടം
മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല