ETV Bharat / bharat

രാജ്യതലസ്ഥാനത്ത് പ്രതിദിന കൊവിഡ് മരണം 400ന് അടുത്തെത്തി

24 മണിക്കൂറിനിടെ 395 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്.

Delhi covid report  Cases of Covid in Delhi  Delhi covid death report  death due to Covid in Delhi  covid cases in Delhi  Delhi covid news  കൊവിഡ്  കൊവിഡ്19  Covid  Covid 19  Covid death  delhi Covid death  കൊവിഡ് മരണം  ഡൽഹി കൊവിഡ്  ഡൽഹി കൊവിഡ് മരണം
At 395, Delhi records highest single-day Covid death toll
author img

By

Published : Apr 30, 2021, 12:03 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ദേശീയ തലസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തി. 395 പേരാണ് വ്യാഴാഴ്‌ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 15,772ആയി ഉയർന്നു.

കിടക്കകളുടെ ദൗർലഭ്യതയും മെഡിക്കൽ ഓക്‌സിജന്‍റെ അഭാവവും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യമാണുള്ളത്. ഡൽഹിയിൽ ഓക്‌സിജന്‍റെ ലഭ്യതയിൽ ആശയക്കുഴപ്പമില്ലെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നിലപാടിന് പിന്നാലെയാണ് തലസ്ഥാനത്ത് ഏറ്റവും ഉയർന്ന ഏകദിന മരണസംഖ്യ രേഖപ്പെടുത്തിയത്.

അതേസമയം വ്യാഴാഴ്‌ച മാത്രം തലസ്ഥാനത്ത് 24,235 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,851സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 32.82 ശതമാനം കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബുധനാഴ്‌ച മുതൽ ഡൽഹിയിൽ 25,615 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 97,977 സജീവ കൊവിഡ് രോഗികളുണ്ട്.

കൂടുതൽ വായനയ്‌ക്ക്: ജാഗ്രത കൈവിടരുത്, നാല് ലക്ഷത്തിനടുത്ത് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.