ചിങ്ങം: നിങ്ങൾക്ക് എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങൾ ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ലഭ്യമായ സ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. കാരണം ഉത്പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്.
കന്നി: നിങ്ങൾക്ക് ചുറ്റുമുള്ളവർ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും നിങ്ങളില്‍ നിന്നും പ്രചോദനമുൾക്കൊള്ളുവാൻ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണ്. പ്രണയജീവിതത്തിൽ നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്പരം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങള്‍ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങളും കർമ്മങ്ങളും വരുമ്പോൾ താങ്കൾ കുടുംബത്തിന്റെ കാര്യങ്ങൾ ഏറ്റെടുക്കുകയും ഊർജ്ജസ്വലമായി മുന്നോട്ട് പോകുകയും ചെയ്യുക.
തുലാം: ഇന്ന് അത്ര നല്ലൊരു ദിവസമായിരിക്കില്ല നിങ്ങൾക്ക്. പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാല്‍ നിങ്ങള്‍ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാല്‍ നിങ്ങളുടെ ശ്രമങ്ങള്‍ ഫലപ്രദമാകുകതന്നെ ചെയ്യും.
വൃശ്ചികം: നിങ്ങൾ നിങ്ങളുടെ ഓഫിസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് വരുത്താൻ ശ്രമിക്കും. നിങ്ങൾ ശക്തനും ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയല്ല. നിങ്ങള്‍ സഹപ്രവർത്തകർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഭാവനാസമ്പന്നമായ പദ്ധതികള്‍ നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്നു.
ധനു: ഏറ്റവും പ്രിയപ്പെട്ടവർക്കുവേണ്ടി നിങ്ങൾ അൽപസമയം ഇന്ന് ചെലവഴിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. കൂട്ടുകാരും അവരുടെ പങ്ക് ചേരും. വളരെ ഉത്സാഹഭരിതവും കൗതുകകരവുമായ ഒരു രാത്രി നിങ്ങൾക്കായി ഇന്ന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
മകരം: അവിവാഹിതരെ, നിങ്ങളിന്ന് നിങ്ങളുടെ പ്രിയതമയെ കാണുന്നതിലും നിങ്ങളുടെ ഹൃദയം പങ്കുവയ്ക്കാൻ സാധിക്കുന്നതിലും വളരെ ആനന്ദിക്കും.
കുംഭം: നിങ്ങൾക്കിന്ന് വല്ലാതെ ദേഷ്യം വന്നേക്കാം. നിങ്ങൾ മറ്റുള്ളവരെ സഹായിക്കാന്‍ പോകുന്നതിനു പകരം നിങ്ങളുടെ ജോലി തീർക്കാൻ നോക്കുന്നതാണ് നല്ലത്.
മീനം: നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു നിങ്ങളെയാകും കാണുക. എഴുത്തുകാരനായാലും അഭിനേതാവായാലും നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും.
മേടം: ഒരു നല്ല വാർത്ത ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിച്ചേക്കാം. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം. അല്ലെങ്കിൽ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. ഇന്ന് വലിയ പ്രതിഫലം ലഭിക്കും.
ഇടവം: ഇന്നത്തെ പ്രവർത്തനങ്ങളിൽ നിങ്ങള്‍ വളരെ വ്യത്യസ്ഥമായ ചിട്ടയോടും ശ്രദ്ധയോടും വിനയത്തോടും പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഇന്ന് നിങ്ങള്‍ ഒരു അധികാരിയെപോലെയോ ഒരു യഥാർഥ യജമാനനെ പോലെയോ പെരുമാറുകയും ആഗ്രഹിക്കുന്നത് നേടുകയും ചെയ്യും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ഗാർഹിക ആഘോഷങ്ങളുടേതുമായിരിക്കും. നിങ്ങൾ കുട്ടികളോടൊപ്പം കൂടുതൽ ഗുണകരമായ സമയം ചെലവിടുന്നതിനായി ശ്രമിക്കുകയും വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.
കര്‍ക്കടകം: നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതല്‍ പിശുക്ക് കാണിക്കും.അതിനൊപ്പം നിങ്ങൾ ഇതുപോലെ തന്നെ തുടരുന്നതാണ് ശരിയും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ കുടുംബവും കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ ഉദ്ദേശത്തിലോ രണ്ടിലുമോ ചില മാറ്റങ്ങൾ വരാനുള്ള സാധ്യതയും കാണുന്നുണ്ട്.