ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയന്ത്രണങ്ങള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ. പദയാത്ര, വാഹന റാലി, ഘോഷയാത്രകൾ എന്നിവയ്ക്കുള്ള നിരോധനം ഫെബ്രുവരി 11 വരെ നീട്ടി. അതേസമയം, വീടുതോറുമുള്ള പ്രചാരണത്തിന് 20 പേർക്ക് അനുവാദം നല്‍കി.
ALSO READ: Union Budget 2022 | 'ഏറ്റെടുക്കണം പരിഷ്‌കരണം'; സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി
നേരത്തേ 10 പേര്‍ക്ക് മാത്രമായിരുന്നു വീടുതോറുമുള്ള ക്യാമ്പയിനുകള്‍ക്ക് അനുമതി. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്കും അനുമതി നൽകി. 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ചും ഗ്രൗണ്ടുകളിൽ 1000 പേരെയും പങ്കെടുപ്പിക്കാം എന്നിങ്ങനെയാണ് ഇളവുകള്‍.
ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയും തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ രാജീവ് കുമാറും അനുപ് ചന്ദ്ര പാണ്ഡെയും ചേർന്ന് സമഗ്രമായ അവലോകനം നടത്തി. ശേഷമാണ് പുതിയ തീരുമാനം പുറത്തിറക്കിയത്.