ETV Bharat / bharat

Assembly Elections 2022 | ഡിജിറ്റല്‍ യുദ്ധത്തിനൊരുങ്ങി ബി.ജെ.പി; ത്രി ഡി സ്റ്റുഡിയോ, ലക്ഷം കവിഞ്ഞ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍

പ്രചാരണ റാലികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താത്‌ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഡിജിറ്റല്‍ യുദ്ധം ശക്തിപ്പെടുത്താന്‍ ബി.ജെ.പി നീക്കം

Bhartiya Janata Party preparing for digital campaign  Assembly elections in Uttar Pradesh  IT cell workers of BJP  Assembly Elections 2022  ഡിജിറ്റല്‍ യുദ്ധത്തിനൊരുങ്ങി ബി.ജെ.പി  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്
Assembly Elections 2022 | ഡിജിറ്റല്‍ യുദ്ധത്തിനൊരുങ്ങി ബി.ജെ.പി; ത്രി ഡി സ്റ്റുഡിയോ, ലക്ഷം കവിഞ്ഞ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍
author img

By

Published : Jan 10, 2022, 10:56 PM IST

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ 'ഡിജിറ്റല്‍ യുദ്ധ'ത്തിലൂടെ നേരിടാന്‍ ബി.ജെ.പി. കൊവിഡ് - ഒമിക്രോണ്‍ വ്യാപനം ശക്തിപ്പെടുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഈ മാസം പകുതി വരെ പ്രചാരണ റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നീക്കം.

ത്രി ഡി സ്റ്റുഡിയോ, എൽ.ഇ.ഡി സ്‌ക്രീനും സി.സി.ടി.വി ക്യാമറകളുമുള്ള രഥം എന്നിവയാണ് ബി.ജെ.പി പര്യടനത്തിന് ഉപയോഗിക്കുക. ബൂത്ത് തലം മുതലുള്ള വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷക്കണക്കിന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ആയിരക്കണക്കിന് ഫേസ്‌ബുക്ക് പേജുകളുമാണ് പാര്‍ട്ടി രൂപീകരിക്കുക.

ഞങ്ങൾ ഡിജിറ്റലായി ശക്തരാണ്. ഒരു പാർട്ടിക്കും ഇല്ലാത്ത 18 കോടി പ്രവർത്തകരുടെ ശക്തമായ സൈന്യം ബി.ജെ.പിക്കുണ്ടെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്‌ള പറഞ്ഞു.

ഡിജിറ്റൽ ക്യാമ്പയിന് 6.5 ലക്ഷം പേര്‍

പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഡിജിറ്റല്‍ പ്രചാരണത്തെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി ദേശീയ നേതൃത്വം. ഡിജിറ്റൽ ക്യാമ്പയില്‍ ശക്തിപ്പെടുത്താന്‍ മേഖല, ജില്ല, സംസ്ഥാന തലങ്ങളില്‍ ബി.ജെ.പി ഐ.ടി സെല്ലിന്‍റെ നേതൃത്വത്തില്‍ യോഗം നടന്നു.

ഉത്തർപ്രദേശിൽ ഡിജിറ്റൽ ക്യാമ്പയിന്‍ നടത്താൻ 6.5 ലക്ഷത്തിലധികം പേരെയാണ് നിയോഗിച്ചത്. അവർ നേരത്തെ പരിശീലനം നേടിയിട്ടുണ്ടെന്നും ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

ലഖ്‌നൗവിലും ഡൽഹിയിലും വെർച്വൽ സ്റ്റുഡിയോകളും ഒരുക്കുന്നുണ്ട്. അവിടെ നിന്ന് മുതിർന്ന പാർട്ടി നേതാക്കൾ റാലികളെ അഭിസംബോധന ചെയ്യും. ഇത് വിവിധ സ്ഥലങ്ങളിലെ സമ്മേളനങ്ങൾക്ക് മുന്‍പ് ഡിജിറ്റൽ രഥങ്ങളിലൂടെ തത്സമയം പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.