ഗുവാഹത്തി: ഛത്തീസ്‌ഗഡില്‍ നക്‌സലുകളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അസം എഴുത്തുകാരി ശിഖ ശര്‍മയെ അറസ്റ്റ് ചെയ്തു. ജോലിക്കിടെ മരിക്കുന്നവര്‍ രക്തസാക്ഷികളല്ല. അങ്ങനെയെങ്കില്‍ വൈദ്യുഘാതമേറ്റ് മരിക്കുന്ന ജീവനക്കാരും രക്തസാക്ഷികളല്ലേയെന്നായിരുന്നു ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങള്‍ ജനങ്ങളെ വികാരഭരിതരാക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.
പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. ശിഖ ശര്‍മക്കെതിരെ അഭിഭാഷകരായ കങ്കണ ഗോസ്വാമി, ഉമി ദേഖ ബറുവ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിസ്‌പൂര്‍ പൊലീസ് കേസെടുത്തത്.