ഐസോൾ: മിസോറാമിൽ 23 സെക്ടർ അസം റൈഫിൾസിന്‍റെ ഐസോൽ ബറ്റാലിയൻ അനധികൃത ആയുധ വ്യാപാരികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. സംസ്ഥാനത്ത് അനധികൃതമായി ആയുധ കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്.
ആംസ്കോർ എകെ 22 റൈഫിൾ, വൺ പോയിന്‍റ് കോൾട് പിസ്ടൾ, 5 കാറ്റ്രിഡ്ജ്, രണ്ട് ഷോർട്ട് എന്നിവയാണ് പിടികൂടിയത്. ആയുധക്കടത്തുകാരെ ഐസ്വാൾ പോലീസിന് കൈമാറി.