ഗുവാഹത്തി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അസമിൽ 6,221 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,75,404 ആയി. വൈറസ് ബാധിച്ച് 84 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 2,823 ആയി ഉയർന്നു. സംസ്ഥാനത്ത് 52,649 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. പുതിയതായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിൽ കമ്‌രൂപ്പിൽ 10, ടിൻസുകിയ ഒമ്പത്, ഡിബ്രുഗഡിൽ എട്ട്, മറിലും സോണിത്പൂരിലും അഞ്ച്, ബക്‌സ, ഗോൾപാറ, നാഗാവോൺ എന്നിവിടങ്ങളിൽ നാല്, ബാർപേട്ടയിൽ മൂന്ന് എന്നിങ്ങനെയാണ്.
Also Read: കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചതിന് ബിബിഎംപി അധികൃതർ മർദിച്ചതായി പരാതി
പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 729 പേർ കമ്‌രൂപ്പ്, 517 കച്ചാർ, ഡിബ്രുഗഡിൽ 512, നാഗാവോൺ 417 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ. തിങ്കളാഴ്ച 1,20,668 സാമ്പിളുകൾ പരിശോധന നടത്തി. ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത് 1,02,73,104 സാമ്പിളുകളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,252 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 3,18,585 ആയി ഉയർന്നു. സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 84.86 ആണ്. സംസ്ഥാനത്ത് ആകെ 38,27,589 ഡോസ് വാക്സിനുകൾ നൽകിയിട്ടുണ്ട്. ഇതിൽ 7,96,081 രണ്ടാം ഡോസ് വാക്‌സിനും ഉൾപ്പെടുന്നു.