ഗുവാഹത്തി : അസമിൽ 5,347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതർ 3,24,979 കടന്നു. 24 മണിക്കൂറിൽ 63 പേർക്ക് കൂടി ജീവഹാനി സംഭവിച്ചതോടെ ആകെ മരണം 2,123 ആയി. കാംരൂപിലാണ് കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്.
ദിബ്രൂഗഡ്, കാച്ചർ പ്രദേശങ്ങളിൽ അഞ്ച് വീതവും കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. കാംരൂപ് മെട്രോയിൽ 1,012 പേർക്കും കാംരൂപ് റൂറലിൽ 424 പേർക്കും നാഗൗണിൽ 343 പേർക്കും സോനിപൂരിൽ 291 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 64,701 കൊവിഡ് പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.26 ശതമാനമായി. നിലവിൽ സംസ്ഥാനത്ത് 44,008 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
READ MORE: അസമില്‍ കൊവിഡ് കേസുകള്‍ കുറയുകയാണെന്ന് ആരോഗ്യമന്ത്രി
24 മണിക്കൂറിൽ 3,254 പേർ രോഗമുക്തി നേടിയെന്നും 2,77,501 പേർക്ക് ഇതുവരെ ഭേദമായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 33,61,495 പേർ ആദ്യഘട്ട കൊവിഡ് വാക്സിന്‍ സ്വീകരിച്ചെന്നും 7,30,846 പേർ രണ്ടാം ഡോസും സ്വീകരിച്ചെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.