ന്യൂഡൽഹി: അസം നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കേണ്ട പ്രകടനപത്രിക ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി.നദ്ദ മാർച്ച് 23ന് പ്രകാശനം ചെയ്യും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27ന് തുടങ്ങി ഏപ്രിൽ 6ന് അവസാനിക്കും. 126 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ഗൊലഘട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. അസമിൽ ശൗചാലയം, വൈദ്യുതി, സൗജന്യ വൈദ്യ സഹായം എന്നിവയെല്ലാം എന്‍ഡിഎ സർക്കാർ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട പതിനഞ്ച് വർഷത്തെ കോൺഗ്രസ് ഭരണമാണ് 2016ൽ ബിജെപി അവസാനിപ്പിച്ചത്. ഇതിൽ ബിജെപിയും സഖ്യകക്ഷികളായ എജിപിയും ബോഡോലാന്‍റ് പീപ്പിൾസ് ഫ്രണ്ടും 86 സീറ്റിൽ വിജയിച്ചിരുന്നു. ബിജെപിക്ക് 60, എജിപി, ബോഡോലാന്‍റ് പീപ്പിൾസ് ഫ്രണ്ട് എന്നിവക്ക് 14, 12 സീറ്റുകൾ വീതമാണ് ലഭിച്ചത്.
.