ഗുവഹട്ടി: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്ന് അസം സർക്കാർ മെയ് 7 വരെ രാത്രി കർഫ്യൂ നീട്ടി. ഫാർമസികൾ, ആശുപത്രികൾ, മൃഗസംരക്ഷണ കേന്ദ്രങ്ങൾ, വെറ്റിനറി ആശുപത്രികൾ എന്നിവ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും വൈകുന്നേരം 6 മണിയോടെ അടയ്ക്കുമെന്ന് ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ അറിയിച്ചു.
വൈദ്യുതി, ജലം, ശുചീകരണം, പൊതുഗതാഗതം തുടങ്ങിയ സേവനങ്ങളെയും രാത്രി കർഫ്യൂവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോലികളുള്ള ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു.കണ്ടെയ്ന്‍മെന്‍റ് സോണുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ജില്ല മജിസ്‌ട്രേട്ട് എടുക്കും.
വെള്ളിയാഴ്ച സംസ്ഥാനത്ത് 3,197 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.