ETV Bharat / bharat

Assam Girl Murder: പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികാതിക്രമം; ആൺസുഹൃത്തടക്കം മൂന്ന് പേർ അറസ്റ്റിൽ - മൃതദേഹത്തോട് ലൈംഗികാതിക്രമം

Boyfriend kills girl for rejecting physical advance: റെയിൽവേ ജീവനക്കാരനായ രാഹുലും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. രാഹുലുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

നെക്രോഫീലിയ  Necrophilia  sex with dead bodies  Assam Girl Murder  Boyfriend kills girl rejecting physical advance  sex with dead body in Karimganj  ലൈംഗികാവശ്യം നിരസിച്ചതിൽ കൊല  പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി  മൃതദേഹത്തോട് ലൈംഗികാതിക്രമം  മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു
Assam Girl Murder
author img

By ETV Bharat Kerala Team

Published : Sep 29, 2023, 8:38 AM IST

Updated : Sep 29, 2023, 1:15 PM IST

കരിംഗഞ്ച്: അസമിൽ കൗമാരക്കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ (Assam Girl Murder, Three arrested). സെപ്റ്റംബർ 9നാണ് കേസിനാസ്‌പദമായ സംഭവം. റെയിൽവേ ജീവനക്കാരനായ രാഹുലിനെയും കരിംഗഞ്ച് സ്വദേശികളായ രണ്ട് പേരേയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. (Boyfriend killed girl for rejecting physical advance).

പ്രതികളിൽ ഒരാളായ രാഹുലുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. യുവാവ് പലതവണ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെങ്കിലും പെൺകുട്ടി തയ്യാറായില്ല. സെപ്റ്റംബർ 9ന് പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കെ ഇയാൾ രണ്ട് സുഹൃത്തുക്കളുമായി വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.

ഇത് എതിർത്തതോടെ മൂവരും ചേർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു (three arrested for sex with dead body in Karimganj). തുടർന്ന് മൃതദേഹം ബൈപാസിന് സമീപത്ത് സംസ്‌കരിച്ചു. പെൺകുട്ടിയെ കാണാതായതോടെ പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ ഡയറിയിൽ നിന്ന് രാഹുലിന്‍റെ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പോസ്റ്റുമോർട്ടത്തിൽ നെക്രോഫീലിയ (Necrophilia - sex with dead bodies) സ്ഥിരീകരിച്ചു.

Also read: Girl Cuts Boyfriend's Private Part : ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു ; സുഹൃത്തിന്‍റെ കാമുകന്‍റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

സുഹൃത്തിന്‍റെ കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് യുവതി: ഉത്തർപ്രദേശിലെ കാൺപൂരിൽ ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചു. യുവാവിന്‍റെ കാമുകിയുടെ സുഹൃത്താണ് യുവാവിനെ ആക്രമിച്ചത്. കാമുകിയെ കാണാന്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അതിക്രമം.

കാൺപൂരിലെ ചൗബേപൂർ പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ കാണാൻ കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവ് എത്തിയത്. ഈ സമയത്ത് പെണ്‍കുട്ടിയുടെ സുഹൃത്തും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിലെത്തിയ യുവാവിനോട് പെണ്‍കുട്ടിയുടെ സുഹൃത്ത് ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു. എന്നാല്‍ ഇത് നിരസിച്ച യുവാവിനെ യുവതി മർദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. യുവാവ് നിലവിളിച്ചതോടെ നാട്ടുകാർ തടിച്ചുകൂടി. എന്നാൽ, യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

യുവാവ് വീട്ടിലെത്തി ഭാര്യയെ വിവരങ്ങൾ ധരിപ്പിച്ചെങ്കിലും നാണക്കേട് ഭയന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍, അമിതരക്തസ്രാവത്തെ തുടർന്ന് യുവാവിന്‍റെ നില വഷളായതോടെ ഭാര്യ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് യുവാവിനെ സമീപത്തുള്ള ചൗബേപൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സക്കായി കാണ്‍പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചൗബേപൂർ പൊലീസ് അറിയിച്ചു.

Also read: Four Year Old Girl Dead Body Found In Field: 4 വയസുകാരിയുടെ മൃതദേഹം വയലില്‍; പീഡനത്തിന് ശേഷമുള്ള കൊലപാതകമാകാമെന്ന് കുടുംബാംഗങ്ങള്‍

Last Updated : Sep 29, 2023, 1:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.