ദിസ്‌പൂർ: അസമിലെ മൂന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം. 40 നിയമസഭാ മണ്ഡലങ്ങളിലായി 337 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേരെയുള്ള പോരാട്ടമാണ് അസമിൽ നടക്കുന്നത്. തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. 40,11,539 പുരുഷന്മാരും 39,07,963 സ്‌ത്രീകളും, 139 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 79,19,641 വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. സംസ്ഥാനത്ത് 11,401 പോളിങ് ബൂത്തുകൾ സജ്ജമാണ്. പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ പാർട്ടിയായ എജെപി 22 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. 126 സ്വതന്ത്രന്മാരും, 25 വനിത സ്ഥാനാർഥികളും, 20 സിറ്റിങ് എംഎൽഎമാരും മത്സരരംഗത്തുണ്ട്. മാർച്ച് 27നും ഏപ്രിൽ ഒന്നിനുമാണ് ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകൾ നടന്നത്.
അസമിൽ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - assam polling
40,11,539 പുരുഷന്മാരും 39,07,963 സ്‌ത്രീകളും, 139 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 79,19,641 വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക