ETV Bharat / bharat

അസം ഡിജിപിയുടെ പേരിൽ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ; പലർക്കും പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ, നടപടിയെടുത്ത് പൊലീസ് - Assam DGP Fake Whatsapp account

Assam DGP Fake WhatsApp account : അസം ഡിജിപിയുടെ പേരിൽ പണം ആവശ്യപ്പെട്ട് വ്യാജ അക്കൗണ്ടിൽ നിന്നും സന്ദേശം

Fake Whatsapp account  Cyber attack  അസം പൊലീസ്  അസം ഡിജിപി  വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട്  അസം ഡിജിപിയിടെ പേരിൽ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട്  സൈബർ തട്ടിപ്പ്  Assam DGP Fake Whatsapp account  Cyber Fraud
Assam DGP Fake Whatsapp account
author img

By ETV Bharat Kerala Team

Published : Nov 11, 2023, 8:51 PM IST

ഗുവാഹത്തി : അസം ഡിജിപി ജ്ഞാനേന്ദ്ര പ്രതാപ് സിംഗിന്‍റെ പേരിൽ (Assam DGP Gyanendra Pratap Singh) വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്. പൊലീസ് ഡയറക്‌ടർ ജനറലിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് (Fake WhatsApp Account) തുറന്ന് ഡിജിപി എന്ന വ്യാജേന സൈബർ കുറ്റവാളികൾ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുന്നതായാണ് കണ്ടെത്തിയത്. ഡിജിപിയുടെ പേരിൽ വ്യാജ അക്കൗണ്ടിൽ നിന്നും പല ആളുകൾക്കും സന്ദേശങ്ങൾ പോകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അസം പൊലീസ് ആ നമ്പർ ബ്ലോക്ക് ചെയ്‌തിരുന്നു.

കൂടാതെ പൊലീസ് ജനറലിന്‍റെ പേരിൽ ആർക്കെങ്കിലും വാട്‌സ്‌ആപ്പ് സന്ദേശം വന്നാൽ അസം പൊലീസിനെ (Assam Police) അറിയിക്കാനും സംസ്ഥാനത്തെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിഷയത്തിൽ അസം പൊലീസ് നടപടി സ്വീകരിച്ചതായാണ് വിവരം. എന്നാൽ അക്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ച സൈബർ കുറ്റവാളികളെ (Cyber Crime) കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

മുൻപും പൊലീസ് കമ്മിഷണർ ദിഗന്ത ബോറയുടേയും മറ്റ് പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും പേരിൽ വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി അതിൽ നിന്നും പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശങ്ങൾ അയച്ച സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ സംഘത്തിൽപ്പെട്ട ആരേയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

സാങ്കേതിക വിദ്യകളുടെ വരവോടെ സൈബർ തട്ടിപ്പുകളുടെ തോതും രാജ്യത്ത് വർധിച്ചു. പ്രധാനമായും പണത്തിന് വേണ്ടി നടത്തിവന്നിരുന്ന ഇത്തരം ആക്രമണങ്ങൾ ഇപ്പോൾ എല്ലാ വിഭാഗം ആളുകളേയും ലക്ഷ്യമിട്ടാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ രാജ്യത്തെ പ്രമുഖ രാഷ്‌ട്രീയ - സാംസ്‌കാരിക മേഖലയിലെ നിരവധി പേർ സൈബർ ആക്രമണങ്ങൾക്ക് ഇരകളായി. പണത്തിന് പുറമെ വ്യക്തികളെ അപമാനിക്കുന്ന തരത്തിൽ അവരുടെ വ്യക്തിവിവരങ്ങൾ ദുരൂപയോഗം ചെയ്യുകയാണ് കുറ്റവാളികൾ.

Also Read : Cyber Crime Using AI Technology : സ്‌കൂള്‍ വെബ്‌സൈറ്റിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചു ; തട്ടിപ്പ് എഐ ഉപയോഗിച്ച്

വിദ്യാർഥികൾക്കെതിരെ സൈബർ ആക്രമണം : കഴിഞ്ഞ മാസം ചണ്ഡിഗഡിൽ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (AI) സഹായത്തോടെ മോര്‍ഫ് ചെയ്‌ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതായി പരാതി ലഭിച്ചിരുന്നു. സ്‌കൂളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത വിദ്യാർഥികളുടെ ചിത്രങ്ങള്‍ പിന്നീട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോര്‍ഫ് ചെയ്‌ത് സ്‌നാപ്‌ചാറ്റില്‍ പ്രത്യക്ഷപ്പെട്ടതായാണ് പരാതി ഉയർന്നത്. വിദ്യാർഥിനികളിൽ ഒരാളുടെ രക്ഷിതാവാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് നടപടി എടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.