ദിസ്‌പൂര്‍: അസമിൽ 26 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 1,281 ആയി. സംസ്ഥാനത്ത് പുതുതായി 3,079 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 2,49,926 ആയി ഉയർന്നു. പുതിയ കൊവിഡ് കേസുകളിൽ കമ്രൂപ് മെട്രോയിൽ 1,029 കേസുകളും ദിബ്രുഗഡിൽ 238, കമ്രൂപ് 234, നാഗാവ് 156 കേസുകളും സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് 1,797 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തിനേടിയവരുടെ എണ്ണം 2,24,194 ആണ്. 89.70 ശതമാനമാണ് രോഗമുക്തി നിരക്ക്. ആസാമിൽ നിലവിൽ 23,104 സജീവ രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനുള്ളിൽ 67,278 ടെസ്റ്റുകളാണ് നടത്തിയത്. 4.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക്. സംസ്ഥാനത്ത് ഇതുവരെ 85,32,696 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
അസമിൽ 26 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - അസമിലെ കോവിഡ് കണക്ക്
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്
![അസമിൽ 26 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു Assam covid updates Assam corona updates അസമിലെ കോവിഡ് കണക്ക് അസമിലെ കൊറോണ കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11586633-thumbnail-3x2-gfg.jpg?imwidth=3840)