ETV Bharat / bharat

അസം നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കും

author img

By

Published : Mar 10, 2021, 1:21 PM IST

ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, മുക്താർ അബ്ബാസ് നഖ്‌വി, ബിഹാർ മന്ത്രി സയ്യിദ് ഷഹാനവാസ് ഹുസൈൻ എന്നിവരും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും

അസം നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം  തെരഞ്ഞെടുപ്പ് പ്രചാരണം  തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും  ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ  Assam Assembly elections  Assam elections  PM Modi, Shah, Nadda among 40 star campaigners of BJP  40 star campaigners
അസം നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: അസം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ എന്നിവർ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, മുക്താർ അബ്ബാസ് നഖ്‌വി, ബിഹാർ മന്ത്രി സയ്യിദ് ഷഹാനവാസ് ഹുസൈൻ എന്നിവരും പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും.

ബിജെപി ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ, മന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരാണ് മറ്റ് പ്രചാരകർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു എന്നിവരും ബിജെപിക്കുവേണ്ടി പ്രചാരണത്തിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് ചുമതലയുള്ള നരേന്ദ്ര സിംഗ് തോമർ, കോ-ഇൻചാർജ് ജിതേന്ദ്ര സിംഗ് എന്നിവരും അസമിലെ ബിജെപിയുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിലുണ്ട്. ഭോജ്‌പുരി സിനിമാ താരം മനോജ് തിവാരി, രവി കിസാൻ എന്നിവരും പാർട്ടി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. 126 അംഗ അസംബ്ലി നിയമസഭയിലേക്ക് മാർച്ച് 27, ഏപ്രിൽ ഒന്ന്, ഏപ്രിൽ ആറ് തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.