ETV Bharat / bharat

വോട്ടര്‍മാര്‍ 90; രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 181 അസം തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട്

അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പന്‍ ക്രമക്കേട് കണ്ടെത്തിയത്.തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു

Assam: 181 votes cast against 90 in Haflong's booth  6 officials suspended  Assam: 181 votes cast against 90 in Haflong's booth, 6 officials suspended  വോട്ടര്‍മാര്‍ 90; രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 181 അസമിൽ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട്  ദിസ്‌പൂർ  ഗുവാഹത്തി  അസം തെരഞ്ഞെടുപ്പ്  assam election
വോട്ടര്‍മാര്‍ 90; രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 181 അസം തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട്
author img

By

Published : Apr 6, 2021, 4:52 AM IST

ദിസ്‌പൂർ: ബൂത്തിലെ രജിസ്റ്റര്‍ ചെയ്ത ആകെ വോട്ടര്‍മാരുടെ എണ്ണം 90. പക്ഷെ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 181. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പന്‍ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 107(എ) ഖോട്‌ലിര്‍ എല്‍.പി.സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഏപ്രില്‍ ഒന്നിന് വോട്ടെടുപ്പ് നടന്ന ഹാഫ്‌ലോങ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്‌. വോട്ടെടുപ്പിന്‍റെ രണ്ടാംഘട്ടത്തിലായിരുന്നു ഇവിടെ പോളിങ്. 2016-ല്‍ ബി.ജെ.പിയുടെ ബീര്‍ ഭദ്ര ഹാഗ്ജര്‍ ആണ് ഇവിടെ വിജയിച്ചത്. ഈ ബൂത്തില്‍ വീണ്ടും പോളിങ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.