ഹൈദരാബാദ്: ഉത്തർപ്രദേശിലെ പാർട്ടിയുടെ പരാജയത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി. യുപിയിലെ ജനങ്ങൾ ബിജെപിക്ക് അധികാരം നൽകാനാണ് തീരുമാനിച്ചത്. പൊതുജനങ്ങളുടെ ആ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഉവൈസി പറഞ്ഞു. തങ്ങൾക്ക് വോട്ട് ചെയ്‌ത ജനങ്ങൾക്കും ഒപ്പം നിന്ന എ.ഐ.എം.ഐ.എം പ്രസിഡന്‍റിനും പാർട്ടി അംഗങ്ങൾക്കും പ്രവർത്തകർക്കുമെല്ലാം അദ്ദേഹം നന്ദി അറിയിച്ചു. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ ശ്രമങ്ങൾ വളരെ വലുതായിരുന്നു. പക്ഷെ പ്രതീക്ഷകൾക്കനുസരിച്ചുള്ളതായിരുന്നില്ല ഫലം. എന്നാൽ തങ്ങൾ വീണ്ടും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പരാജയം മറച്ചുവയ്‌ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ പ്രശ്‌നം ഇവിഎം മഷീന്‍റേതല്ല, ജനമനസിന്‍റേതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ഉത്തർപ്രദേശിലെ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി മാത്രം ഉപയോഗിച്ചു. അതിനാൽ ലഖിംപൂർ ഖേരിയിൽ പോലും ബിജെപി വിജയിച്ചു. നാളെ മുതൽ വീണ്ടും തങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുമെന്നും അടുത്ത തവണ കൂടുതൽ ശക്തി പ്രാപിച്ച് തിരിച്ചുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ഉവൈസി കൂട്ടിച്ചേർത്തു.
ALSO READ: Kerala Budget 2022 | രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്