ETV Bharat / bharat

ആംആദ്‌മി നാഷണൽ കൺവീനറായി അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും തെരഞ്ഞെടുത്തു - പാർട്ടി നാഷണൽ കൺവീനർ

ഞായറാഴ്‌ച ചേർന്ന പാർട്ടി നാഷണൽ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം.

ആംആദ്‌മി നാഷണൽ കൺവീനറായി അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും തെരഞ്ഞെടുത്തു

author img

By

Published : Sep 12, 2021, 2:14 PM IST

ന്യൂഡൽഹി: ആംആദ്‌മി പാർട്ടി നാഷണൽ കൺവീനറായി അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാമത്തെ തവണയാണ് കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഞായറാഴ്‌ച ചേർന്ന പാർട്ടി നാഷണൽ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം.

2016 ഏപ്രിലിലാണ് പാർട്ടിയുടെ നാഷണൽ കൺവീനറായി രണ്ടാം തവണയും അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുത്തത്. മൂന്ന് വർഷത്തിന് ശേഷം നടക്കേണ്ട തെരഞ്ഞെടുപ്പ് ലോക്‌സഭ തെരഞ്ഞെടുപ്പ്, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളെ തുടർന്ന് 2020ലേക്ക് നീട്ടി വച്ചു. എന്നാൽ 2020ലെ കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് നാഷണൽ കൗൺസിൽ യോഗം ചേരാൻ സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വീണ്ടും നീണ്ടു പോയത്. 2021 ജനുവരിയിൽ നടന്ന യോഗത്തിലാണ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്‌തിരുന്നു. നാഷണൽ കൺവീനർ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായാണ് ഭേദഗതി ചെയ്‌തത്. ഇതിന് ശേഷമാണ് അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും തെരഞ്ഞെടുത്തത്.

ALSO READ: ബാരാമുള്ളയിൽ മേഘ വിസ്ഫോടനം; അഞ്ച് പേരെ കാണാതായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.