ETV Bharat / bharat

ഡല്‍ഹി മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് കൂടിക്കാഴ്ച നടത്തും - delhi covid

ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, ചീഫ് സെക്രട്ടറി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഇന്ന് അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്‌ച നടത്തും.

Kejriwal to hold COVID-19 review meet with LG Anil Baijal  കൊവിഡ് വ്യാപനം  ഡൽഹി കൊവിഡ് വ്യാപനം  ഡൽഹി കൊവിഡ്  അരവിന്ദ് കെജ്‌രിവാൾ  അനിൽ ബെയ്‌ജൽ  അരവിന്ദ് കെജ്‌രിവാൾ അനിൽ ബെയ്‌ജൽ കൂടിക്കാഴ്‌ച  സത്യേന്ദർ ജെയിൻ  Arvind Kejriwal LG Anil Baijal meeting covid review  Arvind Kejriwal LG Anil Baijal meeting  Arvind Kejriwal  LG Anil Baijal  delhi covid  covid in delhi
കൊവിഡ് വ്യാപനം; അരവിന്ദ് കെജ്‌രിവാളും ലഫ്‌റ്റനന്‍റ് ഗവർണറും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്
author img

By

Published : Apr 15, 2021, 9:58 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്‌റ്റനന്‍റ് ഗവർണറും അനിൽ ബെയ്‌ജലും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്. വ്യാഴാഴ്‌ച രാവിലെ 11മണിക്ക് കൂടിക്കാഴ്‌ച നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡിന്‍റെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, ചീഫ് സെക്രട്ടറി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായും ഉച്ചയ്‌ക്ക് 12 മണിക്ക് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും.

ബുധനാഴ്‌ച 17,282 പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതുവരെ 7,67,438 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണക്കൂറിനിടെ 104 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 11,540 ആയി ഉയർന്നു. 9,952 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7,05,162 ആയി. ഡൽഹിയിലെ കൊവിഡ് പോസിറ്റിവറ്റി നിരക്ക് ബുധനാഴ്‌ച 15.92 ശതമാനമായി ഉയർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.