ഡെറാഡൂൺ: നേപ്പാളിലെ കലാഗഢ് പ്രദേശത്തുണ്ടായ ശക്തമായ മഴയിലെ മണ്ണിടിച്ചിൽ കൃത്രിമ ഉത്തരാഖണ്ഡിൽ തടാകം രൂപപ്പെട്ടു. കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് സമീപത്തെ കാളി നദിയിലേക്ക് വീഴുകയും നദിയുടെ ഗതിമാറുകയുമായിരുന്നു.
കാലി നദിയുടെ ഗതി മാറിയതിനെ തുടർന്ന് താഴ്‌ന്ന പ്രദേശങ്ങളിൽ ജനജീവിതം ദുരിതത്തിലായി. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദാർചുല, ജൗൽജിബി അടക്കമുള്ള താഴ്‌ന്ന പ്രദേശങ്ങളിലാണ് ജനജീവിതം ദുസഹമായത്. ഇൻഡോ-നേപ്പാൾ പ്രദേശങ്ങളിൽ വലിയ മഴമാണ് തിങ്കളാഴ്‌ച പെയ്‌തത്. ബോർഡർ റോഡ് ഓർഗനൈസേഷൻ ഗതിമാറിയെത്തിയ ജലത്തെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കാലി നദിക്ക് ശാരദ എന്ന് കൂടി പേര് കൂടിയുണ്ട്. മഹാകാളി നദിയോടൊപ്പമാണ് കാലാപാനിയിൽ നിന്ന് കാലി നദി ഉത്ഭവിക്കുന്നത്. പുതുതായി രൂപം കൊണ്ട തടാകത്തിൽ സർവേ നടത്തുമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ല ദുരന്തനിവാരണ ഓഫീസർ ഭൂപേന്ദ്ര സിംഗ് പറഞ്ഞു. കാലി നദിയുടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് അഡ്മിനിസ്ട്രേഷനും പൊലീസും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനകം അഞ്ച് മൃതശരീരങ്ങളാണ് കണ്ടെത്തിയത്. രണ്ട് പേർക്കായുള്ള അന്വേഷണം തുടരുകയാണ്. എസ്ഡിആർഎഫ്, എൻഡിആർഎഫ്, എസ്‌എസ്‌ബിയും അന്വേഷണത്തിന്‍റെ ഭാഗമാണ്.