ETV Bharat / bharat

നീരവ് മോദിക്കായി ജയിൽ സൗകര്യങ്ങൾ പൂർത്തിയാക്കി - Arthur Road jail keeps special cell ready

ഇന്ത്യയിലേക്ക് നീരവ് മോദിയെ കൊണ്ടുവന്നാൽ മുബൈയിലെ ആർതർ റോഡ്‌ ജയിലിൽ ബാരക്ക് നമ്പർ 12ലെ ഉയർന്ന സുരക്ഷ സംവിധാനമുള്ള മൂന്ന് സെല്ലുകളിൽ ഒന്നിലാകും താമസിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.

പഞ്ചാബ് നാഷ്‌ണൽ ബാങ്ക്  പഞ്ചാബ് നാഷ്‌ണൽ ബാങ്ക് അഴിമതിക്കേസ്  ബാരക്ക് നമ്പർ 12  അഴിമതിക്കേസ്  വെസ്റ്റ് മിനിസ്റ്റർ കോടതി  Nirav Modi  Arthur Road jail keeps special cell ready  Arthur Road jail
നീരവ് മോദിക്കായി സ്‌പെഷ്യൽ ജയിൽ സൗകര്യങ്ങൾ ഒരുക്കി
author img

By

Published : Feb 26, 2021, 12:59 PM IST

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതിക്കേസിൽ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അംഗീകരിച്ചതിനെ തുടർന്ന് മുംബൈയിലെ ആർതർ റോഡ്‌ ജയിലിൽ സ്‌പെഷ്യൽ സെൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്ത്യയിലേക്ക് നീരവ് മോദിയെ കൊണ്ടുവന്നാൽ ആർതർ റോഡ്‌ ജയിലിൽ ബാരക്ക് നമ്പർ 12ലെ ഉയർന്ന സുരക്ഷ സംവിധാനമുള്ള മൂന്ന് സെല്ലുകളിൽ ഒന്നിലാകും താമസിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജയിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും അധികൃതർ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന നീരവിന്‍റെ വാദം ലണ്ടൻ കോടതി തിരസ്‌കരിച്ചുകൊണ്ടാണ് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനമെടുത്തത്. നീരവിന് വിഷാദ രോഗം ഉണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. ഇന്ത്യ നൽകിയ ജയിൽ ദൃശ്യങ്ങൾ തൃപ്‌തികരമാണെന്നും കോടതി പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ രേഖകൾ ചമച്ച് 14000 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നീരവിനെതിരെയുള്ള കേസ്.

കൂടുതൽ വായിക്കാൻ: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.