ETV Bharat / bharat

നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ഡൽഹി ജുമാ മസ്‌ജിദിന് പുറത്ത് പ്രതിഷേധം

ജുമാ നമസ്‌കാരത്തിന് ശേഷമായിരുന്നു നുപുർ ശർമയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധം നടത്തിയത്.

Arrest Nupur Sharma  protest at Jama Masjid  arrest of suspended BJP spokesperson  ഡൽഹി ജമാ മസ്‌ജിദ്  nupur sharma naveen jindal  നുപൂർ ശർമ നബി വിരുദ്ധ പരാമർശം  നവീൻ ജിൻഡാൽ
നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ഡൽഹി ജമാ മസ്‌ജിദിന് പുറത്ത് വിശ്വാസികളുടെ പ്രതിഷേധം
author img

By

Published : Jun 10, 2022, 4:45 PM IST

Updated : Jun 10, 2022, 5:59 PM IST

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ ഡൽഹി ജുമാ മസ്‌ജിദിന് പുറത്ത് വിശ്വാസികളുടെ പ്രതിഷേധം. ജുമാ നമസ്‌കാരത്തിന് ശേഷമായിരുന്നു നുപുർ ശർമയെയും നവീൻ ജിൻഡാലിനെയും എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധം നടത്തിയത്. ബിജെപി നേതാക്കൾക്കെതിരെ വിശ്വാസികൾ പള്ളിക്ക് പുറത്ത് പ്ലക്കാർഡുകൾ ഉയർത്തി.

നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ഡൽഹി ജുമാ മസ്‌ജിദിന് പുറത്ത് പ്രതിഷേധം

വെള്ളിയാഴ്‌ച ഉച്ചയ്ക്കായിരുന്നു പ്രതിഷേധം. ശേഷം ചില വിശ്വാസികൾ പിരിഞ്ഞുപോയി. പ്രദേശത്തെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

  • #WATCH People in large numbers protest at Delhi's Jama Masjid over inflammatory remarks by suspended BJP leader Nupur Sharma & expelled leader Naveen Jindal, earlier today

    No call for protest given by Masjid, says Shahi Imam of Jama Masjid. pic.twitter.com/Kysiz4SdxH

    — ANI (@ANI) June 10, 2022 " class="align-text-top noRightClick twitterSection" data=" ">

വിവാദ പരാമർശവുമായി ബന്ധപ്പെട്ട് നുപുർ ശർമയെ നേരത്തെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. നുപുർ ശർമ, നവീൻ കുമാർ ജിൻഡാൽ, എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, മാധ്യമപ്രവർത്തക സബാ നഖ്‌വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേർക്കെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. 2 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഒന്നിൽ നുപുർ ശർമയെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.

Last Updated : Jun 10, 2022, 5:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.