ETV Bharat / bharat

Arrest For Writing Pro Khalistan Slogans Delhi Metro ഡൽഹി മെട്രോ സ്‌റ്റേഷനുകളിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; 4 പേർ അറസ്‌റ്റിൽ - സിഖ്‌സ് ഫോർ ജസ്‌റ്റിസ് അംഗങ്ങൾ അറസ്‌റ്റിൽ

Sikhs For Justice Members Held On Metro Stations Slogan Case ഡൽഹി മെട്രോ സ്‌റ്റേഷനുകളിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യമെഴുതിയ സിഖ്‌സ് ഫോർ ജസ്‌റ്റിസ് അംഗങ്ങളെയാണ് അറസ്‌റ്റ് ചെയ്‌തത്

banned Sikhs for Justice  Sikhs for Justice  Sikhs for Justice held for writing slogans  Pro Khalistan slogans Delhi Metro  ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം  ഡൽഹി മെട്രോ സ്‌റ്റേഷനിലെ മുദ്രാവാക്യം  ഡൽഹി മെട്രോ  സിഖ് ഫോർ ജസ്‌റ്റിസ്  സിഖ് ഫോർ ജസ്‌റ്റിസ് അംഗങ്ങൾ അറസ്‌റ്റിൽ  ഖലിസ്ഥാൻ
Arrest for writing Pro Khalistan slogans Delhi Metro
author img

By ETV Bharat Kerala Team

Published : Aug 31, 2023, 10:30 PM IST

ന്യൂഡൽഹി: ഡൽഹിയിലെ അഞ്ചിലധികം മെട്രോ സ്‌റ്റേഷനുകളിൽ (Delhi Metro Stations) ഖാലിസ്ഥാൻ (Khalistan) അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാല് പേരും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്‌റ്റിസിന്‍റെ (Sikhs For Justice) അംഗങ്ങളാണ്. പൊലീസ് പ്രത്യേക സെല്ലിനൊപ്പം മറ്റ് സുരക്ഷ ഏജൻസികളും അറസ്‌റ്റിലായവരെ ചോദ്യം ചെയ്‌ത് വരികയാണ്.

സുരക്ഷാവീഴ്‌ച ബി20 ഉച്ചകോടി നടക്കുന്നതിനിടെ: ഓഗസ്‌റ്റ് 27നാണ് ഡൽഹിയിലെ നിരവധി മെട്രോ സ്‌റ്റേഷനുകളിലെ ചുവരുകളിൽ 'ഖാലിസ്ഥാൻ സിന്ദാബാദ്', (Sikhs For Justice) 'പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ല, ഡൽഹി ഖലിസ്ഥാൻ ആകും' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയിരുന്നത്. സിഖ്‌സ് ഫോർ ജസ്‌റ്റിസ് സംഘടനയുമായി ബന്ധപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങൾ ശിവാജി പാർക്ക്, മാദീപൂർ, മഹാരാജ സൂരജ്‌മാൽ സ്റ്റേഡിയം, പഞ്ചാബി ബാഗ് മെട്രോ സ്റ്റേഷൻ എന്നിവടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചക്കോടിയുടെ (G20 Summit) ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

Also Read : Gurpatwant Singh Pannu | മരണ വാർത്ത തള്ളി ഖലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിന്‍റെ വീഡിയോ സന്ദേശം, ഒപ്പം ഭീഷണിയും

കൂടാതെ, ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ബി20 (B20 Summit) ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തിരുന്നു. ഇതിനിടയിലാണ് സുരക്ഷ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഖലിസ്ഥാൻ അനുകൂലികൾ മുദ്യാവാക്യങ്ങൾ (Khalistan Slogans) എഴുതിയത്. പിന്നീട് മെട്രോ സ്‌റ്റേഷൻ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പെയിന്‍റ് ഉപയോഗിച്ച് ചുവരെഴുത്ത് മായ്‌ച്ചുകളയുകയും ചെയ്‌തു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് മെട്രോ സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Also Read : ഭീകരവാദ പ്രവർത്തനം : നിരോധിത സംഘടനയായ ബികെഐ, കെടിഎഫ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

കേസിൽ കൂടുതൽ അറസ്‌റ്റിന് സാധ്യത : പഞ്ചാബിൽ നിന്നാണ് മുഖ്യപ്രതി പിടിയിലായിട്ടുള്ളത്. പ്രതികളുടെ അറസ്‌റ്റിന് പിന്നാലെ പഞ്ചാബ് ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ സിഖ്‌സ് ഫോർ ജസ്റ്റിസ് അംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതര്‍ ഉത്തരവിട്ടു. 2007ൽ അമേരിക്കയിൽ ആരംഭിച്ച സിഖ്‌സ് ഫോർ ജസ്റ്റിസ് സംഘടന ഇന്ത്യയിൽ നിരോധിച്ചത്. നിലവിൽ ഒളിവിൽ കഴിയുന്ന ഗുർപത്വന്ത് സിങ് പന്നുവാണ് (Gurpatwant Singh Pannu) സംഘടനയുടെ നേതാവ്.

പഞ്ചാബിൽ പ്രത്യേക ഖലിസ്ഥാൻ രൂപീകരിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. സംഘടനയിലൂടെ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുകയും ഖലിസ്ഥാൻ ആവശ്യപ്പെടുകയും ചെയ്‌തതിനാലാണ് സംഘടന നിരോധിക്കപ്പെട്ടത്.

Also Read : Pro Khalistan Slogans On Delhi Metro Stations : ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് ; അന്വേഷണം ആരംഭിച്ച് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.