ന്യൂഡൽഹി : ഇന്ത്യ ചൈന സംഘർഷം ഉടലെടുത്ത് ഒരു വർഷം പിന്നിടുമ്പോൾ വീണ്ടും സൈനികാഭ്യാസവുമായി ചൈന. കിഴക്കൻ ലഡാക്കിന് എതിർവശത്തുള്ള ചൈനീസ് പ്രദേശത്താണ് ചൈനീസ് വ്യോമസേന സൈനിക അഭ്യാസം നടത്തിയത്. 21-22 ചൈനീസ് എയർക്രാഫ്‌റ്റുകൾ ഇതില്‍ പങ്കാളികളായി.
READ MORE: ഇന്ത്യന്‍ അതിർത്തിയിൽ നിന്ന് സേനയെ മാറ്റി വിന്യസിച്ച് ചൈന
സുഖോയ് സു -27, ഷെൻയാങ് ജെ-16 എയർക്രാഫ്‌റ്റുകളുമാണ് പ്രകടനത്തിന്‍റെ ഭാഗമായതെന്ന് ഇന്ത്യൻ പ്രതിരോധ വകുപ്പിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന വിഷയം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
READ MORE: കിഴക്കൻ ലഡാക്കില്‍ നിന്ന് പിന്മാറി ഇന്ത്യ- ചൈന സൈനികര്‍
ഹോറ്റൻ, ഗർ ഗുൻസ, കഷ്‌ഗർ എന്നീ വ്യോമ കേന്ദ്രങ്ങളിലാണ് പരിശീലനം നടന്നത്. അതേസമയം ചൈനീസ് അതിർത്തിക്കുള്ളിൽ നിന്നാണ് സൈനികാഭ്യാസം നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.