ETV Bharat / bharat

ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞു

author img

By

Published : Jun 5, 2021, 4:23 PM IST

കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Around 400 new COVID-19 cases in Delhi: Kejriwal  Kejriwal  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  ഡല്‍ഹി മുഖ്യമന്ത്രി  കൊവിഡ് കേസുകള്‍  കൊവിഡ്  arvind kejriwal
ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞു; ശനിയാഴ്ച 400 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ശനിയാഴ്ച 400 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റുകള്‍ തുറക്കാനും, 50 ശതമാനം യാത്രക്കാരുമായി ഡൽഹി മെട്രോയ്ക്ക് സർവീസ് നടത്താനും അനുമതിയുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം ഇനിയും ഒരാഴ്ചത്തേക്ക് നിയന്ത്രണ വിധേയമാവുകയാണെങ്കില്‍ കൂടുതൽ ഇളവുകളുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

also read: 25,629 മെട്രിക് ടൺ ഓക്സിജൻ ഇതുവരെ വിതരണം ചെയ്‌തെന്ന് റെയിൽവെ

വെള്ളിയാഴ്ച 523 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 0.68 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.