ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കി സൈന്യം. അത്യാധുനിക റഡാറുകളും ആളില്ലാ ആകാശ വാഹനങ്ങളും ഉപയോഗിച്ചാണ് സൈന്യം രാപ്പകല്‍ നിരീക്ഷണം ശക്തമാക്കിയത്.
സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ പരമാവധിശ്രമം നടത്തുന്നതായി കിഴക്കൻ ആർമി കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.
also read:46 റെയിൽവേ സ്‌റ്റേഷനുകൾ തകർക്കുമെന്ന് ലഷ്‌കർ ഇ ത്വയ്ബ; കുരുക്കിലായി യോഗി സർക്കാര്‍
നിരീക്ഷണത്തിനായി ഡ്രോണുകൾ, യുഎവികൾ, റഡാറുകൾ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മികച്ച ആശയ വിനിമയ സംവിധാനങ്ങളും രാത്രി കാഴ്ചയടക്കം ലഭ്യമാക്കുന്ന അത്യാധുനിക സംവിധാനങ്ങളും സൈന്യം ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.