ശ്രീനഗര്‍ : കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ ഹസന്‍പുര ഗ്രാമത്തില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്നലെ അര്‍ധരാത്രിയിലെ ഏറ്റുമുട്ടലലിലാണ് ഭീകരരെ വകവരുത്തിയത്.
ഹസന്‍പുര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും സിആര്‍പിഎഫും അടങ്ങുന്ന സംയുക്‌ത സംഘം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ALSO READ:India Covid Updates | കുതിച്ചുയര്‍ന്ന് കൊവിഡ് ; രാജ്യത്ത് 1,79,339 പുതിയ രോഗികള്‍
കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ ലഭ്യമല്ല. ഈ വര്‍ഷം തീവ്രവാദികളുമായുള്ള സുരക്ഷാസേനയുടെ ഏഴാമത്തെ ഏറ്റുമുട്ടലാണിത്. ഇത്രയും സംഭവങ്ങളിലായി 13 ഭീകരരെയാണ് സൈന്യം വധിച്ചത്.