ETV Bharat / bharat

അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; എഎല്‍എച്ച് ധ്രുവ് ഹെലികോപ്‌റ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

author img

By

Published : May 6, 2023, 4:14 PM IST

Updated : May 6, 2023, 6:02 PM IST

എഎല്‍എച്ച് ധ്രുവ് ഹെലികോപ്‌റ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. പുനരാരംഭിക്കുക സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം മാത്രം. വ്യാഴാഴ്‌ച സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്ന സംഭവത്തെ തുടര്‍ന്നാണ് നടപടി.

Army grounds ALH Dhruv fleet  ഹെലികോപ്‌റ്റര്‍ തകര്‍ന്ന സംഭവം  എഎല്‍എച്ച് ഹെലികോപ്‌റ്ററുകള്‍ താഴെയിറക്കി  സൂക്ഷമ പരിശോധന നടത്തി  സൈനിക ഹെലികോപ്‌റ്റര്‍  എഎല്‍എച്ച് ഹെലികോപ്‌റ്ററുകള്‍  എഎല്‍എച്ച്  അഡ്വാന്‍സ്‌ഡ് ലൈറ്റ് ഹെലികോപ്‌റ്റര്‍  ജമ്മു കശ്‌മീര്‍  New Delhi news  latest new delhi news
എഎല്‍എച്ച് ഹെലികോപ്‌റ്ററുകള്‍ താഴെയിറക്കി

ന്യൂഡല്‍ഹി: എഎല്‍എച്ച് ധ്രുവ് ഹെലികോപ്‌റ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കശ്‌മീരിലെ കിഷ്‌ത്വാറിലുണ്ടായ അപകടം ഉള്‍പ്പെടെ തുടര്‍ച്ചയായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് തീരുമാനം. മുഴുവന്‍ ഹെലികോപ്‌റ്ററുകളും പരിശോധനയ്‌ക്കും വിധേയമാക്കും.

പരിശോധനയില്‍ സാങ്കേതിക തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കുന്ന ഹെലികോപ്‌റ്ററുകള്‍ക്ക് മാത്രം പറക്കാന്‍ അനുമതി നല്‍കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തത്.

ധ്രുവ് ഹെലികോപ്‌റ്ററുകള്‍: സൈനികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്‌റ്ററാണ് ധ്രുവ് ഹെലികോപ്‌റ്റര്‍. ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് ധ്രുവ് വികസിപ്പിച്ചെടുത്തത്. മള്‍ട്ടി പര്‍പ്പസ് ഹെലികോപ്‌റ്ററായി ധ്രുവിന്‍റെ ആദ്യ നിര്‍മാണം പ്രഖ്യാപിച്ചത് 1984ലാണ്. ജര്‍മന്‍ കമ്പനിയായ എം.ബി.ബിയുടെ സഹായത്തോടെ രൂപകല്‌പന ചെയ്‌ത ധ്രുവ് 1992ലാണ് ആദ്യമായി പറന്നുയര്‍ന്നത്.

Last Updated : May 6, 2023, 6:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.