ശ്രീനഗർ: കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ പതിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സൈന്യത്തിന്‍റെ നായ 'സൂം' ജീവൻ വെടിഞ്ഞു. ഇന്ന് (13.10.22) ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്. രാവിലെ 11.45 വരെ മരുന്നുകളോട് മികച്ചരീതിയിൽ പ്രതികരിച്ചുകൊണ്ടിരുന്ന സൂം പെട്ടന്ന് ശ്വാസതടസം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
-
Army Assault Canine 'Zoom' laid down his life in the line of duty. He suffered gunshot wounds during Op Tangpawa on 09 Oct 22 where he fought gallantly with terrorists, saving lives of soldiers. His selfless commitment and service to the Nation will be remembered forever. pic.twitter.com/R6i7Cv5WG5
— Chinar Corps🍁 - Indian Army (@ChinarcorpsIA) October 13, 2022 " class="align-text-top noRightClick twitterSection" data="
">Army Assault Canine 'Zoom' laid down his life in the line of duty. He suffered gunshot wounds during Op Tangpawa on 09 Oct 22 where he fought gallantly with terrorists, saving lives of soldiers. His selfless commitment and service to the Nation will be remembered forever. pic.twitter.com/R6i7Cv5WG5
— Chinar Corps🍁 - Indian Army (@ChinarcorpsIA) October 13, 2022Army Assault Canine 'Zoom' laid down his life in the line of duty. He suffered gunshot wounds during Op Tangpawa on 09 Oct 22 where he fought gallantly with terrorists, saving lives of soldiers. His selfless commitment and service to the Nation will be remembered forever. pic.twitter.com/R6i7Cv5WG5
— Chinar Corps🍁 - Indian Army (@ChinarcorpsIA) October 13, 2022
ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണ് രണ്ടര വയസുകാരനായ സൂം. ഒക്‌ടോബർ 10 ന് അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരവാദികളെ നേരിടുന്നതിനിടെയാണ് സൂമിന് വെടിയേറ്റത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്‌ചയാണ് സുരക്ഷാസേന ഇവിടെ തെരച്ചിൽ ആരംഭിച്ചത്.
ഇതിനിടെ ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് കുതിച്ച് കയറിയ സൂം അവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ രണ്ട് തവണ വെടിയേറ്റെങ്കിലും അവൻ പിടിവിട്ടില്ല.
പിന്നാലെയെത്തിയ സേനാംഗങ്ങൾ രണ്ട് ഭീകരരെയും വധിക്കുകയായിരുന്നു. തന്‍റെ കൃത്യനിര്‍വഹണം പൂർത്തിയാക്കിയതിന് പിന്നാലെ അവൻ വീഴുകയായിരുന്നു. ഭീകരരെ കണ്ടെത്താനും ആക്രമിക്കാനും സുരക്ഷാസേനയെ സഹായിക്കുന്നതിനും വിദഗ്‌ധ പരിശീലനം നേടിയ നായയാണ് സൂം. കശ്‌മീരിൽ സൈന്യത്തിന്‍റെ ഒട്ടേറെ ദൗത്യങ്ങളിൽ സൂം പങ്കാളിയായിട്ടുണ്ട്.