ശ്രീനഗര്‍ (ജമ്മുക്&കശ്‌മീര്‍) : ഉറിയിലെ കമാല്‍കോട്ടില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് സൈന്യം. കമാൽകോട്ട് സെക്‌ടറിലെ മഡിയൻ നാനാക് പോസ്റ്റിന് സമീപമാണ് സംഭവം. പ്രദേശത്ത് നുഴഞ്ഞുകയറുകയായിരുന്നവരെ സൈന്യവും ബാരാമുള്ള പൊലീസും ചേര്‍ന്ന് വധിക്കുകയായിരുന്നുവെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.
ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തിട്ടുണ്ട്. ജമ്മുവിലെ രജൗരി മേഖലയിൽ അടുത്തിടെ സമാനമായ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം കമല്‍കോട്ടിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തെ സമാധാനം തകർക്കാൻ പടിഞ്ഞാറൻ അതിർത്തികളിലൂടെ ശത്രുക്കള്‍ നേരിട്ട് ശ്രമങ്ങള്‍ നടത്തുകയാണെന്ന് സൈന്യം പറഞ്ഞു.
-
Army and Baramulla Police #neutralised 03 #infiltrators (FTs) near Madiyan Nanak post in #Kamalkote sector of #Uri. More details to be followed.@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 25, 2022 " class="align-text-top noRightClick twitterSection" data="
">Army and Baramulla Police #neutralised 03 #infiltrators (FTs) near Madiyan Nanak post in #Kamalkote sector of #Uri. More details to be followed.@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 25, 2022Army and Baramulla Police #neutralised 03 #infiltrators (FTs) near Madiyan Nanak post in #Kamalkote sector of #Uri. More details to be followed.@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 25, 2022
കണക്കുകള്‍ പറയുന്നത് : ജമ്മു കശ്‌മീരിൽ 2018 മുതൽ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും 2018 നും 2021 നും ഇടയിൽ അതിർത്തിയിൽ 366 നുഴഞ്ഞുകയറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഈ വർഷമാദ്യം കേന്ദ്രസര്‍ക്കാര്‍ പാർലമെന്‍റിൽ അറിയിച്ചിരുന്നു. ലോക്‌സഭ എംപി രഞ്ജൻബെൻ ധനഞ്ജയ് ഭട്ടിന്‍റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധം എങ്ങനെ : പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ ആയുധക്കടത്തും നുഴഞ്ഞുകയറ്റവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ 740 കിലോമീറ്റർ നിയന്ത്രണ രേഖയിൽ ഇന്ത്യ 550 കിലോമീറ്റർ തടസം സൃഷ്‌ടിച്ചിരുന്നു. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭാഗത്ത് 140 മീറ്ററോളം സംരക്ഷണ വേലി നിലനില്‍ക്കുന്നുണ്ട്.
ആന്‍റി-ഇൻഫിൽട്രേഷൻ ഒബ്‌സ്റ്റക്കിൾ സിസ്റ്റം (AIOS) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ പ്രസ്‌തുത സംരക്ഷണ വേലി നിര്‍മിച്ചത്. 8-12 അടി ഉയരത്തില്‍ ഇരട്ട വരിയിലാണ് സംരക്ഷണ വേലി. കൂടാതെ മോഷൻ സെൻസറുകൾ, തെർമൽ ഇമേജിങ് ഉപകരണങ്ങൾ, ലൈറ്റിങ് സിസ്റ്റം, അലാറം എന്നിവയുമായി സംരക്ഷണ വേലി ബന്ധിപ്പിച്ചിട്ടുണ്ട്.