ETV Bharat / bharat

സ്വർണാഭരണ ഷോറൂമിൽ വൻ കവർച്ച : ആയുധധാരികൾ കവർന്നത് 15 കോടിയുടെ ആഭരണങ്ങൾ - സ്വർണം കവർന്നു

loot jewellery worth over Rs 15 cr : ഉത്തരാഖണ്ഡിൽ കർശന പൊലീസ് സുരക്ഷയ്‌ക്കിടെ സ്വർണാഭരണ ഷോറൂമിൽ വൻ കവർച്ച

armed men loot jewellery  Uttarakhand loot jewellery showroom  Armed men loot jewellery showroom  robbery  gold robbery  കവർച്ച  മോഷണം  സ്വർണാഭരണ ഷോറൂമിൽ വൻ കവർച്ച  സ്വർണം കവർന്നു  സ്വർണാഭരണ ഷോറൂം കൊള്ളയടിച്ചു
armed men loot jewellery
author img

By ETV Bharat Kerala Team

Published : Nov 10, 2023, 5:31 PM IST

Updated : Nov 10, 2023, 11:07 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ സ്വർണാഭരണ ഷോറൂമിൽ വൻ കവർച്ച (Armed men loot jewellery showroom). ഷോറൂമിൽ എത്തിയ ആയുധധാരികളായ മൂന്ന് പേർ 15 കോടിയോളം വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു (loot jewellery worth over Rs 15 cr). ഡെറാഡൂണിലെ രാജ്‌പൂർ റോഡിൽ ഇന്നലെ (9.11.2023) പുലർച്ചെയാണ് സംഭവം നടന്നത്.

ഷോറൂമിൽ എത്തിയ മോഷ്‌ടാക്കൾ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ബാഗുകളിൽ നിറച്ച സ്വർണാഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. രണ്ട് പേർ കൊള്ളയടിക്കുമ്പോൾ രണ്ട് പേർ ഷോറൂമിന് പുറത്ത് കാവൽ നിന്നാണ് വൻ മോഷണം നടത്തിയത്. സംസ്ഥാനത്തിന്‍റെ 23-ാം സ്ഥാപക ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ( Droupadi Murmu ) പങ്കെടുക്കുന്നതിന്‍റെ ഭാഗമായി നഗരത്തിൽ സുരക്ഷ കർശനമാക്കിയിരിക്കെയാണ് നഗരമധ്യത്തിൽ തന്നെ കോടികളുടെ മോഷണം നടന്നത് (Robbery In uttarakhand).

മോഷ്‌ടാക്കൾക്കായി പൊലീസ് നാല് സംഘങ്ങളായി അന്വേഷണം നടത്തിവരികയാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് മോട്ടോർ സൈക്കിളുകൾ പട്ടണത്തിലെ സഹസ്‌പൂർ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഫോറൻസിക് വിദഗ്‌ധർ വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടണമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ( Uttarakhand CM Pushkar Singh Dhami) പൊലീസിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവിൽ പട്ടാപ്പകൽ മോഷണം : ഇക്കഴിഞ്ഞ ഒക്‌ടോബർ 12 നാണ് കർണാടകയിൽ പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ച് അക്രമികൾ സിനിമാസ്റ്റൈലിൽ ഉടമയെ വെടിവച്ച് രക്ഷപ്പെട്ടത്(Robbery In Bengaluru). അന്നേ ദിവസം രാവിലെ 10:45 ഓടെ ബെംഗളൂരുവിലെ ബദരഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിനായക്‌ എന്ന ജ്വല്ലറിയിലാണ്‌ കവർച്ച നടന്നത്‌. രാവിലെ ജ്വല്ലറിയിൽ രണ്ട്‌ ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ്‌ കടയുടമയെ ആക്രമിച്ച്‌ ഒരു കിലോ സ്വർണം കവർന്ന്‌ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു (Thieves Attacked jewellery Owner).

തടയാൻ ശ്രമിച്ച കടയുടമയുടെ കാലിൽ വെടിവച്ചാണ്‌ കവർച്ചാസംഘം രക്ഷപ്പെട്ടത്‌. പ്രതികളുടെ ആക്രമണത്തിൽ വേറെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Read More : Robbery In Bengaluru : നാലംഗസംഘം ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കവര്‍ന്നു ; കടന്നുകളഞ്ഞത് ഉടമയെ വെടിവച്ച്

Last Updated : Nov 10, 2023, 11:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.