ETV Bharat / bharat

വിരമിച്ച മെഡിക്കൽ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് സായുധ സേന - Armed force

വിവിധ സ്ഥാപനങ്ങളിലെ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികൾക്കായി വിട്ടുകൊടുക്കുമെന്ന് സായുധ സേന

വിരമിച്ച മെഡിക്കൽ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് സായുധ സേന Armed forces recall retired medical staff to work to battle COVID-19 pandemic വിരമിച്ച മെഡിക്കൽ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് സായുധ സേന സായുധ സേന ജനറൽ ബിപിൻ റാവത്ത് Armed force COVID-19 pandemic
വിരമിച്ച മെഡിക്കൽ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് സായുധ സേന
author img

By

Published : Apr 26, 2021, 5:09 PM IST

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിരമിച്ച സായുധ സേനയിലെ എല്ലാ മെഡിക്കൽ ഓഫിസർമാരെയും കൊവിഡ് കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ തിരിച്ചുവിളിക്കുന്നതായി സായുധ സേന. മെഡിക്കൽ ഓഫിസർമാരുടെ നിലവിലെ താമസ സ്ഥലത്തിന് സമീപമായിരിക്കും ജോലി ചെയ്യേണ്ടിവരിക.

കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സായുധ സേന നടത്തുന്ന തയാറെടുപ്പുകളും പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നതിനിടെ പ്രതിരോധസേനയുടെ ചീഫ് ജനറൽ ബിപിൻ റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം അറിയിച്ചു. രണ്ടുവർഷത്തിന് മുമ്പ് സായുധ സേനയിൽ നിന്ന് വിരമിച്ച മറ്റ് മെഡിക്കൽ ഉദ്യോഗസ്ഥരോടും മെഡിക്കൽ എമർജൻസി ഹെൽപ്പ് ലൈനുകൾ വഴി അവരുടെ സേവനങ്ങൾ കൺസൾട്ടേഷനായി ലഭ്യമാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രതിരോധ സേന അറിയിച്ചു.

സായുധ സേനയുടെ വിവിധ സ്ഥാപനങ്ങളിലെ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികൾക്കായി വിട്ടുകൊടുക്കുമെന്നും നാവികസേനയുടെയും വ്യോമസേനയുടെയും എല്ലാ മെഡിക്കൽ ഓഫിസർമാരെയും ആശുപത്രികളിൽ നിയമിക്കുമെന്നും റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചു.

ഇന്ത്യയിലും വിദേശത്തും ഓക്സിജനും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തുന്ന പ്രവർത്തനങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.