ന്യൂഡല്‍ഹി: ജവാന്‍മാരുടെ പോരാട്ടവും ത്യാഗവും പ്രതിബദ്ധതയും അനുസ്മരിപ്പിച്ച് വീണ്ടും ഒരു സേന പതാകദിനം കൂടി. രാജ്യത്തിന്‍റെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്ക് ആദരമര്‍പ്പിക്കുന്ന ഈ ദിനം രാജ്യത്തെ ഓരോ പൗരനും ഏറെ പ്രാധാന്യമുള്ളതാണ്.
ചരിത്രം: സേന പതാക ദിനാചരണത്തിന്‍റെ വേരുകള്‍ 1949ല്‍ നിന്ന് തുടങ്ങുന്നു. അന്നാണ് ആദ്യമായി നാം സേനാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് ആദരമര്‍പ്പിക്കാന്‍ വേണ്ടിയാണ് അന്ന് ഈ ദിനം നാം ആചരിച്ചത്. രാജ്യത്തെ സംരക്ഷിക്കുന്നവരെ അംഗീകരിക്കാനും അവരെ പിന്തുണയ്ക്കുന്നുവെന്ന് അറിയിക്കാനുമുള്ള ഒരു ദിനമായി ഡിസംബര്‍ ഏഴ് മാറി.
പ്രാധാന്യം: ഏറെ പ്രാധാന്യമുള്ള ദിനമാണ് ഇത്. സൈനികര്‍ പിന്നിട്ട കഠിനപാതകളും ത്യാഗവും അവരുടെ ധൈര്യവും പ്രതിബദ്ധതയും ആദരിക്കാനും അവരോട് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള ദിനം. രാജ്യസുരക്ഷയ്ക്ക് ഭംഗമേതുമില്ലാതെ അക്ഷീണമുള്ള അവരുടെ പ്രവൃത്തികളെ ഈ ദിനത്തില്‍ നമുക്ക് അംഗീകരിക്കാം.
ലക്ഷ്യങ്ങള്‍: സൈനികരുടെയും അവരുടെ കുടുംബത്തിന്‍റെയും ക്ഷേമത്തിന് ധനം കണ്ടെത്താനും അവരെ പിന്തുണയ്ക്കാനുമായാണ് കരസേന ദിനം ആചരിച്ച് തുടങ്ങിയത്. സൈനിക പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൗരന്‍മാരോടുള്ള ആഹ്വാനം കൂടിയാണ് ഈ ദിനാചരണം. രാജ്യത്തെ കാക്കുന്നവരുടെ മികച്ച ജീവിതം ഉറപ്പാക്കാനുള്ള നമ്മുടെ പ്രതിബദ്ധത പ്രഖ്യാപനമായാണ് ഇതിനെ വീക്ഷിക്കുന്നത്.
സേന ദിന ഫണ്ട്: രക്തസാക്ഷികളുടെ കുടുംബങ്ങളെയും വിധവകളെയും അംഗവൈകല്യം വന്നവരെയും മുതിര്‍ന്നവരെയും സംരക്ഷിക്കാനുള്ള ചെറിയൊരു സംഭാവനയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പതാക വിറ്റ് കിട്ടുന്ന പണവും നേരിട്ടുള്ള സംഭാവനകളും ഇതിലേക്ക് നല്‍കാം. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ചവരുടെ കുടുംബങ്ങളുടെ പുനരധിവാസവും ക്ഷേമവും ഉറപ്പാക്കാനുള്ള സംഭാവന കൂടിയാണിത്.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ഫണ്ട്: പെന്‍ഷന്‍ ലഭിക്കാത്ത അടിയന്തര സഹായ സൈനികര്‍ക്കോ അവരുടെ വിധവകള്‍ക്കോ നല്‍കുന്ന സഹായമാണിത്. അവരുടെ കുടുംബങ്ങളുടെ ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരമെന്ന വണ്ണമാണ് ഇത് നല്‍കുന്നത്. പ്രതിമാസം നാലായിരം രൂപയാണ് ഇതിലൂടെ നല്‍കുന്നത്. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ പണം കൊടുക്കുക.
വിദ്യാഭ്യാസ സഹായങ്ങള്‍: അടിയന്തര ഘട്ടങ്ങളില്‍ സേവനമനുഷ്ഠിച്ച സൈനികരുടെ വിധവകള്‍ക്കോ അവരുടെ മക്കള്‍ക്കോ നല്‍കുന്ന സഹായമാണിത്. ഓരോ അധ്യയന വര്‍ഷത്തേക്കു പ്രതിമാസം ആയിരം രൂപ എന്നതോതിലാണ് ഈ സഹായം. ഇത് ഒറ്റത്തവണയായി വിതരണം ചെയ്യുന്നു.
വിധവ/മക്കള്‍ വിവാഹ സഹായം: അടിയന്തര സഹായം നല്‍കിയ സൈനികരുടെ മകളുടെയോ വിധവകളുടെ പുനര്‍ വിവാഹത്തിനോ നല്‍കുന്ന സഹായമാണിത്. അന്‍പതിനായിരം രൂപയാണ് സഹായമായി നല്‍കുന്നത്.
ഭിന്നശേഷിക്കുട്ടികള്‍ക്ക് സഹായം: നൂറ് ശതമാനം ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സഹായമാണിത്. മൂവായിരം രൂപ പ്രതിമാസം അനുവദിക്കുന്ന ഈ ഫണ്ടും ഒറ്റത്തവണയായി നല്‍കുന്നു.
വിധവകള്‍ക്ക് തൊഴില്‍ പരിശീലനം: ചുരുങ്ങിയ കാലത്തേക്ക് സൈനിക സേവനം നടത്തിയവരുടെ വിധവകള്‍ക്ക് തൊഴില്‍ പരിശീലനം നേടുന്നതിനായി ഒറ്റത്തവണയായി 20000 രൂപ സഹായമായി നല്‍കുന്ന പദ്ധതിയാണിത്.
മെഡിക്കല്‍ സഹായം: പെന്‍ഷന്‍ കിട്ടാത്തവര്‍ക്ക് വേണ്ടിയുള്ള പദ്ധതി. പ്രതിവര്‍ഷം മുപ്പതിനായിരം രൂപ നല്‍കുന്നു.
ഗുരുതര രോഗങ്ങള്‍ക്കുള്ള സഹായം: ഒറ്റത്തവണയായി ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുന്നു. സൈനികരുടെ വിധവകള്‍ക്കും ഈ സഹായം ലഭ്യമാണ്.
ചലനസഹായികള്‍ക്കുള്ള സഹായം: അന്‍പത് ശതമാനമോ അതില്‍ കൂടുതലോ ചലന വൈകല്യമുള്ളവര്‍ക്ക് അതിനുള്ള സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ പത്ത് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ എന്ന കണക്കില്‍ സഹായം നല്‍കുന്നു.
ഭവന വായ്പ പദ്ധതികള്‍ക്കുള്ള സബ്‌സിഡി: ബാങ്ക് വായ്പകള്‍ക്കുള്ള പലിശ അടയ്ക്കുമ്പോള്‍ തിരികെ കിട്ടുന്ന വിധത്തിലാണ് ഇത് നല്‍കുന്നത്. പരമാവധി ഒരു ലക്ഷം രൂപ വരെ ഇത്തരത്തില്‍ തിരികെ നല്‍കുന്നു.
Read more:കശ്‌മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ ; ക്യാപ്‌റ്റന്മാര്‍ ഉള്‍പ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു