ETV Bharat / bharat

ഉദയനിധിയുടെ അവസാന ചിത്രം, വില്ലനാകാന്‍ ഫഹദ് ; മാമന്നന്‍ ഓഡിയോ ലോഞ്ചില്‍ നാളെ എആര്‍ റഹ്മാന്‍റെ ലൈവ് പ്രകടനവും

author img

By

Published : May 31, 2023, 11:33 AM IST

മാമന്നന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെ. ഈ വർഷം ജൂണിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ

AR Rahman to perform live  Maamannan audio launch  Maamannan  AR Rahman  Maamannan audio launch date confirmed  ഉദയനിധിയുടെ അവസാന ചിത്രം  ഉദയനിധി  ഉദയനിധി സ്‌റ്റാലിന്‍  വില്ലനാകാന്‍ ഫഹദ്  ഫഹദ് ഫാസില്‍  മാമന്നന്‍ ഓഡിയോ ലോഞ്ചില്‍ എആര്‍ റഹ്മാന്‍റെ ലൈവ്  മാമന്നന്‍ ഓഡിയോ ലോഞ്ച്  മാമന്നന്‍  എആര്‍ റഹ്മാന്‍റെ ലൈവ് പ്രകടനം  മാമന്നന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന്‍റെ തീയതി  എആര്‍ റഹ്മാന്‍
മാമന്നന്‍ ഓഡിയോ ലോഞ്ചില്‍ എആര്‍ റഹ്മാന്‍റെ ലൈവ് പ്രകടനം

പ്രഖ്യാപനം മുതല്‍ ആരാധകരില്‍ ആവേശം ജനിപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് 'മാമന്നന്‍' ടീം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള ആവേശകരമായ ഓരോ പുതിയ അപ്‌ഡേറ്റുകളും നിര്‍മാതാക്കള്‍ സ്ഥിരമായി ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.

സിനിമയുടെ ഓഡിയോ ലോഞ്ച് തീയതി സംബന്ധിച്ച വിവരം 'മാമന്നന്‍' ടീം പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍. ജൂൺ ഒന്നിന് ചെന്നൈയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വച്ച് 'മാമന്നന്‍റെ' ഓഡിയോ ലോഞ്ച് നടക്കുമെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ഈ അവസരത്തെ കൂടുതൽ സവിശേഷമാക്കുന്നതിനായി, ഓസ്‌കർ ജേതാവും സംഗീത മാന്ത്രികനുമായ എആര്‍ റഹ്മാന്‍റെ പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

ഇക്കാര്യം സംവിധായകന്‍ മാരി സെല്‍വരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങൾ അവരെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരുന്നു! മാമന്നന്‍റെ ഓഡിയോ ലോഞ്ചിനായി ജൂൺ ഒന്നിന് നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന സംഗീത സായാഹ്നത്തിന് തയ്യാറാകൂ! കൂടാതെ എആര്‍ റഹ്മാന്‍റെ തത്സമയ സംഗീത പരിപാടി കാണൂ.' -മാരി സെല്‍വരാജ് ട്വീറ്റ് ചെയ്‌തു.

ഉദയനിധി സ്‌റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസാണ് 'മാമന്നന്‍' നിര്‍മിക്കുന്നത്. ഉദയനിധി സ്‌റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, വടിവേലു തുടങ്ങിയവര്‍ അടങ്ങുന്നതാണ് സിനിമയുടെ താരനിര. വില്ലനായാകും ചിത്രത്തില്‍ ഫഹദ് പ്രത്യക്ഷപ്പെടുക. അതേസമയം ഇതുവരെ കാണാത്ത വേഷത്തെ വടിവേലുവും അവതരിപ്പിക്കും.

എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് എആര്‍ റഹ്മാനും മാരി സെൽവരാജും ഒന്നിക്കുന്നത്. ചിത്രം ഈ വർഷം ജൂണിൽ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടില്ല.

അടുത്തിടെ സിനിമയിലെ രണ്ട് ഗാനങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വടിവേലു പാടിയ ആദ്യ ഗാനം 'രാസ കണ്ണു', എആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച് ആലപിച്ച 'ജിഗു ജിഗു റെയിൽ' എന്നീ ട്രാക്കുകളാണ് സിനിമയുടേതായി പുറത്തിറങ്ങിയത്. രണ്ട് ഗാനങ്ങളും യൂട്യൂബിൽ ട്രെൻഡിംഗ് പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 'രാസ കണ്ണു' ഗാനം 6.2 ദശലക്ഷം പേര്‍ കണ്ടപ്പോള്‍, 'ജിഗു ജിഗു റെയില്‍' ഗാനം കണ്ടത് 3.2 ദശലക്ഷം കാഴ്‌ചക്കാരാണ്.

പ്രേക്ഷകര്‍ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'മാമന്നൻ'. 'കർണൻ', 'പരിയേറും പെരുമാൾ' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് 'മാമന്നന്‍'. മാരി സെല്‍വരാജിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം 'കര്‍ണന്‍' ആണ്. തമിഴ് ഇൻഡസ്‌ട്രിയില്‍ ചിത്രം തരംഗമായിരുന്നു. മാരി സെല്‍വരാജിന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം.

Also Read: 'ജിഗു ജിഗു റെയില്‍' പാടി നൃത്തച്ചുവടുകളുമായി എആര്‍ റഹ്‌മാന്‍; പാട്ടില്‍ ഒളിപ്പിച്ച് 'മാമന്നന്‍' ട്രെയിലര്‍ ലോഞ്ച്

നടന്‍ എന്ന നിലയിൽ ഉദയനിധി സ്‌റ്റാലിന്‍റെ അവസാന ചിത്രമാണ് 'മാമന്നൻ'. ശേഷം താരം പൂര്‍ണമായും രാഷ്‌ട്രീയ ജീവിതത്തിലേയ്‌ക്ക് കടക്കും. തന്‍റെ പിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്‌റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ യുവജനക്ഷേമ-കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റ ഉടന്‍ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന് ഉദയനിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

'നെഞ്ചുക്ക് നീതി' ആണ് ഉദയനിധിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. സിനിമയിലെ മികച്ച പ്രകടനത്തിന് ഉദയനിധിക്ക് ഏറെ പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.