ETV Bharat / bharat

Naseeruddin Shah | 53 വർഷത്തിന് ശേഷം, മകളുടെ ജനന സർട്ടിഫിക്കറ്റിന് നസീറുദ്ദീൻ ഷായുടെ പേരിൽ അപേക്ഷ ; വിഷയത്തിൽ അന്വേഷണം

ഹിബ ഷായുടെ ജനന സർട്ടിഫിക്കറ്റിനായി നസീറുദ്ദീൻ ഷായുടെ പേരിൽ നഗരസഭയിൽ അപേക്ഷയെത്തി. വിഷയത്തിൽ അന്വേഷണം നടത്തും.

naseeruddin shah  Hiba Shah  Hiba Shah naseeruddin shah  Hiba Shah birth certificate  Hiba Shah Naseeruddin Shah birth certificate  birth certificate Hiba Shah  Naseeruddin Shah controversy  നസിറുദ്ദീൻ ഷാ  നസിറുദ്ദീൻ ഷാ ഹിബ ഷാ  ഹിബ ഷാ ജനന സർട്ടിഫിക്കറ്റ്  നസിറുദ്ദീൻ ഷാ മകളുടെ ജനന സർട്ടിഫിക്കറ്റ്  നസിറുദ്ദീൻ ഷാ ജനന സർട്ടിഫിക്കറ്റ് വിവാദം  നസിറുദ്ദീൻ ഷാ മകൾ
Naseeruddin Shah
author img

By

Published : Jul 9, 2023, 1:36 PM IST

അലിഗഡ് : മകൾ ഹിബ ഷായുടെ ജനന സർട്ടിഫിക്കറ്റിനായി പ്രശസ്‌ത സിനിമ നടൻ നസീറുദ്ദീൻ ഷായുടെ പേരില്‍ അപേക്ഷ. 53 വർഷത്തിന് ശേഷം മകളുടെ ജനന സർട്ടിഫിക്കറ്റിനായി താരം അപേക്ഷ നൽകിയതെന്തിനാണെന്നതിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ കടുക്കുകയുമാണ്. അതേസമയം അദ്ദേഹം തന്നെ സമര്‍പ്പിച്ചതാണോ അതോ നടന്‍റെ പേരില്‍ വ്യാജമായി തയ്യാറാക്കിയതാണോ ഇതെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

പരിചയമുള്ള ഉദ്യോഗസ്ഥൻ മുഖേന മുംബൈ മുനിസിപ്പൽ കോർപറേഷനില്‍ അദ്ദേഹം അപേക്ഷ നല്‍കിയതായാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അതിന് ശേഷമേ വിഷയത്തിൽ വ്യക്തത വരൂ എന്നും അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ വ്യക്തമാക്കി.

1982ലാണ് നസീറുദ്ദീൻ ഷാ രത്ന പഥക് ഷായെ വിവാഹം കഴിച്ചത്. ഹിബ ഷാ ആദ്യ ഭാര്യയിൽ ജനിച്ച മകളാണ്. എന്നാൽ ജനന സർട്ടിഫിക്കറ്റിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹിബയുടെ അമ്മയുടെ പേരിന്‍റെ കോളത്തിൽ രത്‌ന പഥക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1970 ഓഗസ്റ്റ് 20 ന് അലിഗഡിലെ ടിക്കാറാം നഴ്‌സിങ് ഹോമിലാണ് ഹിബയുടെ ജനനമെന്നും പുറത്തുവന്ന അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ ഇവരുടെ വിലാസവും എഴുതി ചേർത്തിട്ടുണ്ട്. അപേക്ഷയ്‌ക്കൊപ്പം നസീറുദ്ദീൻ ഷായുടെ ആധാർ കാർഡും പാൻ കാർഡും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ പ്രായത്തിൽ ജനന സർട്ടിഫിക്കറ്റിന്‍റെ ആവശ്യമെന്താണെന്ന വാദവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്

നഗരസഭയും ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. ഫയൽ മേലുദ്യോഗസ്ഥരിലേക്ക് എത്തിയതോടെ എസ്‌ഡിഎം തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപേക്ഷയുടെ ആധികാരികത അധികൃതര്‍ പരിശോധിക്കും.

ചട്ടം അനുസരിച്ച്, ജനന സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട തഹസിലിലേക്ക് അയയ്ക്കാറുണ്ടെന്ന് അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ രാകേഷ് യാദവ് പറഞ്ഞു. എസ്.ഡി.എം തലം മുതലുള്ള അന്വേഷണത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം ചട്ടങ്ങൾക്ക് അനുസരിച്ചായിരിക്കും സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാറെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സാമൂഹ്യ- സാംസ്‌കാരിക വിഷയങ്ങളിലെ കൃത്യമായ ഇടപെടലുകൾ : രാഷ്ട്രീയ സാമൂഹ്യ- സാംസ്‌കാരിക വിഷയങ്ങളില്‍ തന്‍റെ നിലപാടുകൾ അറിയിക്കുന്ന ആളാണ് നസീറുദ്ദീൻ ഷാ. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ രൂക്ഷവിമർശകനുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അതിന്‍റെ പേരിൽ നിരവധി കുറ്റപ്പെടുത്തലുകളും അദ്ദേഹം നേരിട്ടിട്ടുണ്ട്.

മുസ്ലിം വിരോധം എന്നത് ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ഒരു ഫാഷനായി മാറുകയാണെന്നും വളരെ ഭയക്കേണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പിടിഐക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു നസീറുദ്ദീൻ ഷായുടെ പരാമർശം. പ്രധാന വിഷയങ്ങളിൽ മൗനം തുടരുക എന്നത് ഹിന്ദി സിനിമ വ്യവസായത്തിന്‍റെ കാലങ്ങളായുള്ള രീതിയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Also read : 'മുസ്ലീം വിദ്വേഷം ഫാഷനായി മാറി', ബോളിവുഡിന്‍റെ മൗനം പുതിയ കാര്യമല്ലെന്നും നസിറുദ്ദീൻ ഷാ

'ഹിന്ദി സിനിമ മേഖല എപ്പോഴെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍ ഇടപെടലുകൾ നടത്തുന്നത് കണ്ടിട്ടുണ്ടോ? നമുക്ക് മെഡലുകൾ കൊണ്ടുവന്ന ഗുസ്‌തി താരങ്ങളെക്കുറിച്ച് ആരെങ്കിലും സിനിമ ചെയ്യുമോ...? അത് ചെയ്യാൻ ആരെങ്കിലും ധൈര്യപ്പെടുമോ? കാരണം, അവർ പ്രത്യാഘാതങ്ങളെ ഭയപ്പെടുന്നു' - എന്നായിരുന്നു നസീറുദ്ദീൻ ഷാ അഭിമുഖത്തിൽ പറഞ്ഞത്. ഹിന്ദി സിനിമ വ്യവസായം സുപ്രധാന വിഷയങ്ങളിൽ മൗനം പാലിക്കുന്നത് പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.