ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കാര്‍ഡിയാക് ബൈ പാസ് സര്‍ജറികള്‍ ഇനി സുരക്ഷിതമായി തന്നെ ചെയ്യാം. ഇതിനായി റോബോട്ടിക് ഓപ്പറേഷന് സജ്ജമായി. അപകടകരമായ ബൈപാസ് സര്‍ജറികള്‍ പോലും വളരെ എളുപ്പത്തിലും സുരക്ഷിതവുമായി ചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്ന് ശസ്ത്രക്രിയ വിദഗ്‌ധര്‍ പറഞ്ഞു.
ഹൃദയത്തിലെ രക്തകുഴലുകളില്‍ ഒന്നിലധികം ബ്ലോക്കുകളുണ്ടായതിനെ തുടര്‍ന്നുള്ള അസ്വസ്ഥയോടെ ആശുപത്രിയിലെത്തിയ എഐഎഡിഎംകെ എംഎൽഎ കടമ്പൂർ രാജുവിന്റെ പിതാവ് 93കാരനായ ചെല്ലയ്യയായിരുന്നു ആശുപത്രിയിലെത്തിയ പ്രായം കൂടിയ രോഗികളില്‍ ഒരാള്‍. ഹൃദയ രക്തക്കുഴലുകളിൽ ബ്ലോക്കുള്ളവർക്കായി ചെയ്യുന്ന പരമ്പരാഗത ശസ്ത്രക്രിയകളിലൊന്നായ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് ചെല്ലയ്യക്ക് ആവശ്യമായിരുന്നു. എന്നാല്‍ രോഗിയുടെ പ്രായം കണക്കിലെടുക്കുമ്പോള്‍ അത്തരമൊരു ചികിത്സ വളരെ അപകടം സാധ്യതയുള്ളതായിരുന്നു.
അതുകൊണ്ട് തന്നെ ഇത്തരമൊരു സാഹചര്യത്തില്‍ സാങ്കേതിക സഹായം ഉപയോഗിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ചെല്ലയ്യ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ചികിത്സ രീതി നടത്തിയിട്ടുള്ളത്.
വളരെ പ്രായമേറിയവരിലും അപകട സാധ്യതയുളള രോഗികളിലും ഇത്തരം ചികിത്സ രീതിയാണ് അവലംബിക്കുന്നതെന്നും ഇത് സങ്കീര്‍ണതയും ആശുപത്രിവാസവും കുറക്കുന്നുണ്ടെന്നും ഹോസ്‌പിറ്റൽ കൺസൾട്ടന്‍റ് കാർഡിയോതൊറാസിക് സർജൻ ഡോ. എം എം യൂസഫ് പറഞ്ഞു.
also read: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം, പത്ത് വയസ്സുകാരന് ഇത് രണ്ടാം ജന്മം.