അമരാവതി: സംസ്ഥാനത്ത് പുതുതായി 625 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,67,063 ആയി. 24 മണിക്കൂറിൽ അഞ്ച് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 1,186 പേർ കൂടി കൊവിഡ് മുക്തരായതോടെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 8,48,511 ആയി. 11,571 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുളളത്. 6,981 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
കൃഷ്‌ണ ജില്ലയിൽ 103 പേർക്കും മറ്റ് ജില്ലകളിൽ 100ൽ താഴെ പേർക്കുമാണ് രോഗം റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.70 ശതമാനമാണ്. ഇതുവരെയുള്ള കൊവിഡ് പരിശോധനകളുടെ എണ്ണം 99.62 ലക്ഷം ആയെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് റിക്കവറി നിരക്ക് 97.86 ശതമാനമായി ഉയർന്നെന്നും കൊവിഡ് മരണ നിരക്ക് 0.81 ശതമാനമായി കുറഞ്ഞെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 41,322 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,54,940 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയ 87,59,969 പേരുൾപ്പെടെ മൊത്തം 93,51,110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 485 മരണങ്ങളും സ്ഥിരീകരിച്ചു.