ETV Bharat / bharat

ഷഹീൻബാഗിൽ ജനകീയ പ്രതിരോധം; പൊളിക്കൽ നടപടി നിർത്തിവച്ചു

author img

By

Published : May 9, 2022, 3:18 PM IST

Updated : May 9, 2022, 4:44 PM IST

ഡൽഹി ജഹാംഗീർപുരിക്ക് പിന്നാലെയാണ് ഷഹീൻബാഗിലും മുനിസിപ്പൽ കോർപറേഷന്‍ ഇടിച്ചുനിരത്തൽ നടപടി ആരംഭിച്ചത്

South Delhi Encroachment demolition news  Jahangirpuri religious clashes news  Delhi Hanuman Jayanti violence  ഷെഹീൻബാഗ് പൊളിക്കൽ നടപടി  ഷെഹീൻബാഗിൽ പ്രതിഷേധം  പൊളിക്കൽ നടപടി നിർത്തിവെച്ചു  ഡൽഹി പൊളിക്കൽ  shaheen bagh Violence Live Updates  shaheen bagh latest updates  jahangirpuri latest news
പൊളിക്കൽ നടപടികൾ താൽകാലികമായി നിർത്തിവെച്ചു

ന്യൂഡൽഹി: ഷഹീൻബാഗിലെ പൊളിക്കൽ നടപടി താത്കാലികമായി നിർത്തിവച്ചു. കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ പ്രദേശവാസികളും പൊതുപ്രവർത്തകരും ഉള്‍പ്പടെ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ഡൽഹി ജഹാംഗീർപുരിക്ക് പിന്നാലെയാണ് ഷഹീൻബാഗിലും മുനിസിപ്പൽ കോർപറേഷന്‍ ഇടിച്ചുനിരത്തൽ നടപടി ആരംഭിച്ചത്.

ഷഹീൻബാഗിൽ പൊളിക്കൽ നടപടി നിർത്തിവച്ചു

ജെസിബികളുമായി വന്‍ ഉദ്യോഗസ്ഥ സംഘമാണ് ഷഹീന്‍ബാഗില്‍ എത്തിയത്. എന്നാൽ തടിച്ചു കൂടിയ ജനക്കൂട്ടം കോർപറേഷന്‍ നടപടി തടഞ്ഞു. നിലത്തു കിടന്നു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ കോർപറേഷൻ കൊണ്ടുവന്ന ബുൾഡോസർ തടയുകയും ചെയ്‌തു,

ഇതിനിടെ കോർപറേഷന്‍റെ പൊളിക്കൽ നടപടി അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ജസ്റ്റിസ് നാഗേശ്വർ റാവുവിന്‍റെ ബെഞ്ചിന്‍റെ മുമ്പാകെ വിഷയം അവതരിപ്പിക്കാൻ ചീഫ് ജസ്റ്റിസ് അഭിഭാഷകർക്ക് നിർദേശം നൽകി.

നേരത്തെ ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയും സുപ്രീംകോടതി ഇടപ്പെട്ട് തടഞ്ഞിരുന്നു.

Last Updated : May 9, 2022, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.